കോൺഗ്രസിന് എല്ലാവരെയും മുഖ്യമന്ത്രിയാക്കേണ്ട അവസ്ഥ; ശശി തരൂരിനെ ബിജെപിയിലേക്ക് ക്ഷണിച്ച് പദ്മജ വേണുഗോപാൽ

കോൺഗ്രസിന് എല്ലാവരെയും മുഖ്യമന്ത്രിയാക്കേണ്ട അവസ്ഥ; ശശി തരൂരിനെ ബിജെപിയിലേക്ക് ക്ഷണിച്ച് പദ്മജ വേണുഗോപാൽ

തീരുമാനം പറയേണ്ടത് ശശി തരൂർ ആണെന്നും പദ്മജ വേണുഗോപാൽ പറഞ്ഞു
Published on


ശശി തരൂരിനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്ത് ബിജെപി നേതാവ് പദ്മജ വേണുഗോപാൽ. പാർട്ടി വിട്ടപ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് ശശി തരൂർ ഇപ്പോൾ പറയുന്നത്. തീരുമാനം പറയേണ്ടത് ശശി തരൂർ ആണെന്നും പദ്മജ വേണുഗോപാൽ പറഞ്ഞു.

ഡൽഹി കണ്ട് നേതാക്കൾ തിരിച്ചു വരുമെന്നല്ലാതെ ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും പദ്മജ വേണുഗോപാൽ പരിഹസിച്ചു. തൃശൂരിൽ ഡിസിസി പ്രസിഡന്റിനെ കണ്ടെത്താൻ പോലും കോൺഗ്രസിന് കഴിയുന്നില്ല. എല്ലാവരെയും മുഖ്യമന്ത്രിയാക്കേണ്ട അവസ്ഥയാണ് കോൺഗ്രസിനെന്നും പദ്മജ വേണുഗോപാൽ പറഞ്ഞു.

News Malayalam 24x7
newsmalayalam.com