പഹൽഗാം ഭീകരാക്രമണം: പ്രധാനമന്ത്രി ഡൽഹിയിൽ തിരിച്ചെത്തി, വിമാനത്താവളത്തിൽ അടിയന്തര യോഗം ചേർന്നു

പഹൽഗാമിലേയും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേയും സുരക്ഷാ സാഹചര്യങ്ങളും യോഗം അവലോകനം ചെയ്തു.
പഹൽഗാം ഭീകരാക്രമണം: പ്രധാനമന്ത്രി ഡൽഹിയിൽ തിരിച്ചെത്തി, വിമാനത്താവളത്തിൽ അടിയന്തര യോഗം ചേർന്നു
Published on


പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സൗദി സന്ദർശനം വെട്ടിച്ചുരുക്കി മടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെത്തി. ചൊവ്വാഴ്ച രാത്രി ജിദ്ദ വിമാനത്താവളത്തിൽ നിന്നും യാത്ര തിരിച്ച പ്രധാനമന്ത്രി രാവിലെ ഏഴ് മണിയോടെ ഡൽഹിയിലെത്തി. തുടർന്ന് അവിടെ വെച്ച് തന്നെ പഹൽഗാം സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.



എയർപോർട്ടിൻ്റെ ടെക്നിക്കൽ ഏരിയയിലുള്ള ലോഞ്ചിൽ വെച്ചാണ് ആദ്യ യോഗം ചേർന്നത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രി അശ്വനി വൈഷ്ണവ് എന്നിവരും വിമാനത്താവളത്തിൽ എത്തിയിരുന്നു. പഹൽഗാമിലേയും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലേയും സുരക്ഷാ സാഹചര്യങ്ങളും യോഗം അവലോകനം ചെയ്തു.

സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗവും പ്രധാനമന്ത്രി ഇന്ന് വിളിച്ചേക്കും. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് പഹൽഗാമിൽ എത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ധനമന്ത്രി നിർമല സീതാരാമനും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. അതേസമയം, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആഭ്യന്തരമന്ത്രി അമിത് ഷായുമായി സംസാരിച്ചു. ഭീകരതയ്ക്ക് എതിരായ രാജ്യത്തിൻറെ നീക്കങ്ങൾക്ക് പിന്തുണയും അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com