പാകിസ്ഥാനിൽ സുരക്ഷാ ഭീതി; ചാംപ്യൻസ് ട്രോഫി നടത്തിപ്പിൽ ഐസിസി അങ്കലാപ്പിൽ

1996ന് ശേഷം പാകിസ്ഥാൻ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ആദ്യത്തെ ഐസിസി ഇവൻ്റായിരുന്നു ചാംപ്യൻസ് ട്രോഫി
പാകിസ്ഥാനിൽ സുരക്ഷാ ഭീതി; ചാംപ്യൻസ് ട്രോഫി നടത്തിപ്പിൽ ഐസിസി അങ്കലാപ്പിൽ
Published on


പാകിസ്ഥാനിൽ ഏറ്റവുമൊടുവിൽ ഉടലെടുത്ത രാഷ്ട്രീയ സംഘർഷങ്ങൾക്ക് പിന്നാലെ 2025ലെ ഐസിസി ചാംപ്യൻസ് ട്രോഫി രാജ്യത്ത് നിന്ന് മാറ്റിയേക്കുമെന്ന് റിപ്പോർട്ട്. ഇമ്രാൻ ഖാൻ്റ പാർട്ടിയായ പാകിസ്ഥാൻ തെഹ്‌രീകെ ഇ ഇൻസാഫ് അനുകൂലികൾ രാജ്യവ്യാപകമായ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. ഇതിന് പിന്നാലെ ഇവർക്കെതിരെ പാകിസ്ഥാൻ സർക്കാർ ഷൂട്ട് അറ്റ് സൈറ്റ് ഉത്തരവിറക്കിയിരുന്നു. അക്രമ സംഭവങ്ങൾക്ക് പിന്നാലെ ശ്രീലങ്കൻ എ ടീം പാകിസ്ഥാനിൽ കളിക്കാനിരുന്ന ഏകദിന മത്സരങ്ങളിൽ നിന്ന് പിന്മാറിയിരുന്നു.

ഐസിസിയും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡും 2025ലെ ചാംപ്യൻസ് ട്രോഫി ഷെഡ്യൂൾ തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നതിന് കൃത്യ ഒരു ദിവസം മുന്നോടിയായാണ് പുതിയ സംഭവ വികാസങ്ങൾ. ഇതോടെ കൂടുതൽ രാജ്യങ്ങൾ പാകിസ്ഥാനിൽ കളിക്കാൻ ആശങ്കയറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ ചാംപ്യൻസ് ട്രോഫി പാകിസ്ഥാനിൽ നിന്ന് മാറ്റുമെന്ന ഭീഷണി ഉയർന്നിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ പരമ്പര ഹൈബ്രിഡ് മോഡലിൽ നടത്താൻ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നിർബന്ധിതരാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.

1996ന് ശേഷം പാകിസ്ഥാൻ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ആദ്യത്തെ ഐസിസി ഇവൻ്റായിരുന്നു ചാംപ്യൻസ് ട്രോഫി. ജയിലിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ്റെ നിരവധി അനുയായികൾ തലസ്ഥാനം ഉപരോധിച്ചതിനാൽ പാകിസ്ഥാൻ്റെ തലസ്ഥാനമായ ലാഹോറിൽ നിലവിൽ കർഫ്യൂ ഏർപ്പെടുത്തിയിരിക്കുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com