ക്രമസമാധാനപാലനം, നല്ല പെരുമാറ്റം; രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായി പാലക്കാട് ആലത്തൂര്‍ സ്റ്റേഷന്‍‌

കുറ്റാന്വേഷണങ്ങള്‍, ക്രമസമാധാനപാലനം, പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് അംഗീകാരം
ക്രമസമാധാനപാലനം, നല്ല പെരുമാറ്റം; രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായി പാലക്കാട് ആലത്തൂര്‍ സ്റ്റേഷന്‍‌
Published on

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലീസ് സ്റ്റേഷനായി പാലക്കാട് ആലത്തൂർ സ്റ്റേഷനെ തെരഞ്ഞെടുത്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. അവസാനഘട്ടത്തിൽ എത്തിയ 76 പൊലീസ് സ്റ്റേഷനുകളില്‍ നിന്നാണ് ആലത്തൂര്‍ സ്റ്റേഷനെ തെരഞ്ഞെടുത്തത്. കുറ്റാന്വേഷണങ്ങള്‍, ക്രമസമാധാനപാലനം, പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം തുടങ്ങിയ മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് അംഗീകാരം.

വിവിധതരത്തിലുള്ള കുറ്റാന്വേഷണങ്ങള്‍, ക്രമസമാധാനപാലനം, അടിസ്ഥാന സൗകര്യങ്ങള്‍, പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം, ലോക്കപ്പും റെക്കോര്‍ഡ് റൂമും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളില്‍ സ്വീകരിച്ച നടപടി, കേസുകളിലെ അന്വേഷണ പുരോഗതി, പരാതി പരിഹാരം, പരാതിക്കാരോടുള്ള നല്ല പെരുമാറ്റം, കുറ്റകൃത്യങ്ങള്‍ തടയാനുള്ള നടപടികള്‍ എന്നിവയിലെ മികവും മറ്റു ജനക്ഷേമ പ്രവര്‍ത്തനങ്ങളും എന്നിങ്ങനെ നിരവധി മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം മികച്ച പോലീസ് സ്റ്റേഷനുകളെ തെരഞ്ഞെടുത്തത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയ്യാറാക്കിയ രാജ്യത്തെ ഏറ്റവും മികച്ച 10 സ്റ്റേഷനുകളുടെ പട്ടികയില്‍ ഇതിനും മുന്‍പും കേരളത്തിലെ പൊലീസ് സ്റ്റേഷനുകള്‍ ഇടംപിടിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കുറ്റിപ്പുറം, കണ്ണൂർ സിറ്റിയിലെ വളപട്ടണം എന്നിവയാണ് മുന്‍വർഷങ്ങളില്‍ പട്ടികയില്‍ ഉള്‍പ്പെട്ട സ്റ്റേഷനുകള്‍.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com