2026 നിയമസഭാ തെരഞ്ഞെടുപ്പിലും ലീഗിനെ കുഞ്ഞാലിക്കുട്ടി നയിക്കും: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ

മലപ്പുറത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, മാധ്യമ പ്രവർത്തകൻ ജോണി ലൂക്കോസ് എന്നിവർ പങ്കെടുത്ത യൂത്ത് ലീഗ് 'മ' ലിറ്റററി ഫെസ്‌റ്റിലിലായിരുന്നു പ്രതികരണം
2026 നിയമസഭാ തെരഞ്ഞെടുപ്പിലും ലീഗിനെ കുഞ്ഞാലിക്കുട്ടി നയിക്കും: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ
Published on

2026 ലെ നിയമസഭ തെരഞ്ഞെടുപ്പിലും മുസ്‌ലീം ലീഗിനെ പി.കെ. കുഞ്ഞാലിക്കുട്ടി തന്നെ നയിക്കുമെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി പദങ്ങൾ കോൺഗ്രസിന് സമ്മതമാണെങ്കിൽ ലീഗിന് ഏറ്റെടുക്കുന്നതിൽ സന്തോഷമെന്നും സാദിഖലി തങ്ങൾ പറഞ്ഞു. മലപ്പുറത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി, മാധ്യമ പ്രവർത്തകൻ ജോണി ലൂക്കോസ് എന്നിവർ പങ്കെടുത്ത യൂത്ത് ലീഗ് 'മ' ലിറ്റററി ഫെസ്‌റ്റിലിലായിരുന്നു പ്രതികരണം.


യുഡിഎഫ് അധികാരത്തിൽ വന്നാൽ പ്രധാനപദവി പി.കെ. കുഞ്ഞാലിക്കുട്ടിക്കാവുമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സ്ത്രീ, പുരുഷ സമത്വവിവാദത്തിലും നേതാക്കള്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കി. പി.എം.എ സലാമിന്‍റെ വാക്കുകള്‍ തെറ്റിദ്ധരിക്കപ്പെട്ടുവെന്നായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പക്ഷം. സലാമി‍ന്‍റെ വാക്കുകളില്‍ ദുസ്സൂചനയില്ലെന്ന് പറഞ്ഞ സാദിഖലി തങ്ങള്‍, അവസരസമത്വം വേണമെന്നും കൂട്ടിച്ചേർത്തു.

അതേസമയം കേന്ദ്ര ബജറ്റിൽ കേരളത്തെയും വയനാടിനെയും അവഗണിച്ചതിൽ പ്രതിഷേധവുമായി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. ബജറ്റിൽ കേരളത്തെ പൂർണമായും അവഗണിച്ചെന്നും, വയനാടിന് പോലും ഒന്നും നൽകിയില്ലെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. ബിജെപിക്ക് ഒരു പാർലമെൻറ് അംഗവും മന്ത്രിയും ആയ ശേഷമാണ് അവഗണന കൂടുതലെന്നും കേരളത്തെ ഒരു സംസ്ഥാനമായി പോലും കാണുന്നില്ലെന്നും, ഇത് അപകടകരമായ പ്രവണതായാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com