വിഷം കലർത്തിയ കഷായം നൽകി കൊലപാതകം; പാറശ്ശാല ഷാരോണ്‍ വധക്കേസ് നാള്‍വഴികൾ

സുഹൃത്ത് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകുന്നത് 2022 ഒക്ടോബര്‍ 14 നാണ്
വിഷം കലർത്തിയ കഷായം നൽകി കൊലപാതകം; പാറശ്ശാല ഷാരോണ്‍ വധക്കേസ് നാള്‍വഴികൾ
Published on

പാറശ്ശാലയിലെ ഷാരോൺ വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മ കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയിരിക്കുകയാണ്. സുഹൃത്ത് ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ വിഷം കലർത്തി നൽകുന്നത് 2022 ഒക്ടോബര്‍ 14 നാണ്.  ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് 11 ദിവസങ്ങൾക്ക് ശേഷം ഷാരോൺ മരിച്ചു. തുടർന്നുള്ള അന്വേഷണങ്ങളിലാണ് ക്രൂരമായ കൊലപാതകത്തെക്കുറിച്ചും അതിന്‍റെ ആസൂത്രണത്തെക്കുറിച്ചുമുള്ള വിവരങ്ങൾ പുറത്തുവരുന്നത്.

കേസിന്‍റെ നാൾവഴി

2022 ഒക്ടോബര്‍ 14 - വിഷം കലർന്ന കഷായം കുടിക്കുന്നു

ഒക്ടോബര്‍ 17- ആരോഗ്യനില വഷളായ ഷാരോണിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒക്ടോബര്‍ 25- ആന്തരികാവയവങ്ങള്‍ ഒന്നൊന്നായി പ്രവര്‍ത്തനം നിലച്ചതോടെ ഷാരോണ്‍ മരിച്ചു. മരണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു

ഒക്ടോബര്‍ 30- ഗ്രീഷ്മ, അമ്മ സിന്ധു, അമ്മാവന്‍ നിര്‍മല കുമാരന്‍ നായര്‍, ഗ്രീഷ്മയുടെ അച്ഛന്‍ എന്നിവരെ ചോദ്യം ചെയ്തു

ഒക്ടോബര്‍ 31- ഗ്രീഷ്മയെ പാറശാലയിലെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം അറസ്റ്റ് രേഖപ്പെടുത്തി.

നവംബര്‍ 1- നിര്‍ണായക തെളിവായ വിഷക്കുപ്പി പ്രതി ഗ്രീഷ്മയുടെ വീടിന് സമീപത്തെ രാമവര്‍മന്‍ ചിറയില്‍ നിന്നും കണ്ടെത്തി.

നവംബര്‍ 3- തമിഴ്‌നാടിന്റെ സഹകരണം തേടാമെന്നും കേരള പൊലീസിന് അന്വേഷണം തുടരാമെന്നും നിയമോപദേശം

നവംബര്‍ 4- ഗ്രീഷ്മയെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

നവംബര്‍ 6- കഷായം ഉണ്ടാക്കിയതെന്ന് കരുതുന്ന പാത്രവും കളനാശിനിയുടെ അവശിഷ്ടവുമടക്കം കണ്ടെടുത്തു

2023 ജനുവരി 25- ന് കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

ഒക്ടോബര്‍ 15ന് തുടങ്ങിയ വിചാരണ 2025 ജനുവരി മൂന്നിനാണ് അവസാനിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com