പറവൂരില്‍ എത്തിയത് കുറുവ സംഘാംഗമായ സന്തോഷ് സെല്‍വമല്ലെന്ന് വ്യക്തമായതായി പൊലീസ്. ആലപ്പുഴയില്‍ നിന്ന് പിടിയിലായ സന്തോഷ് സെല്‍വത്തെ ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം വ്യക്തമായത്. പറവൂരില്‍ എത്തിയത് മറ്റു തമിഴ് മോഷ്ടാക്കള്‍ ആണെന്നാണ് വിവരം.
മുനമ്പം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ സന്തോഷിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നവംബര്‍ 13ന് സന്തോഷ് സെല്‍വം പറവൂരില്‍ എത്തിയിട്ടില്ലെന്ന് വ്യക്തമായത്.
ALSO READ: കുറുവാ സംഘത്തിൻ്റെ മോഷണം; അന്വേഷണം ശക്തമാക്കി പൊലീസ്, കസ്റ്റഡിയിലുള്ളവരെ ഇന്നും ചോദ്യം ചെയ്യും
മണ്ണഞ്ചേരിയിലെ മോഷണവുമായി ബന്ധപ്പെട്ടാണ് സന്തോഷ് സെല്‍വത്തെ പൊലീസ് പിടിക്കുന്നത്. സന്തോഷ് സെല്‍വത്തിന്റെ നെഞ്ചില്‍ പച്ചകുത്തിയ ഭാര്യയുടെ പേരാണ് പ്രതിയിലേക്ക് എത്താന്‍ പൊലീസിന് സഹായമായത്. പാലായില്‍ നേരത്തെ സന്തോഷ് പിടിയിലായ വിവരങ്ങള്‍ ശേഖരിച്ച അന്വേഷണ സംഘം നെഞ്ചില്‍ പച്ചകുത്തിയ പ്രതികളെ കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ എറണാകുളം കുണ്ടന്നൂരില്‍ നിന്ന് പിടികൂടിയത്.