പാരീസ് ഒളിംപിക്സ്: ഇന്ത്യയുടെ ആദ്യ മെഡൽ സമ്മാനിക്കാൻ അമ്പെയ്ത്ത് താരങ്ങൾക്കാവുമോ?

ലോക റാങ്കിംഗിൻ്റെ അടിസ്ഥാനത്തിലാണ് പുരുഷ, വനിതാ ടീമുകൾ ഇക്കുറി യോഗ്യത നേടിയത്. അമ്പെയ്ത്തിൽ മാത്രം അഞ്ച് മെഡൽ ഇനങ്ങളിൽ ഇന്ത്യ മത്സരിക്കുന്നുണ്ട്.
പാരീസ് ഒളിംപിക്സ്: ഇന്ത്യയുടെ ആദ്യ മെഡൽ സമ്മാനിക്കാൻ അമ്പെയ്ത്ത് താരങ്ങൾക്കാവുമോ?
Published on

പാരീസ് ഒളിംപിക്സ് മെഡൽ നേട്ടത്തിലേക്ക് അമ്പെയ്യാൻ ഇന്ത്യയുടെ അമ്പെയ്ത്ത് താരങ്ങൾ ഇന്നിറങ്ങും. പുരുഷ, വനിതാ വ്യക്തിഗത റാങ്കിങ് റൗണ്ട് മത്സരങ്ങളാണ് വ്യാഴാഴ്ച നടക്കുന്നത്. 53 രാജ്യങ്ങളിൽ നിന്നായി 128 താരങ്ങൾ യോഗ്യതാ റൗണ്ടിൽ മത്സരിക്കും. നാലാം ഒളിംപിക്സിനിറങ്ങുന്ന തരുൺദീപ് റായും ദീപികാ കുമാരിയും നയിക്കുന്ന ഇന്ത്യൻ സംഘത്തിന് യോഗ്യതാ റൗണ്ട് നിർണായകമാണ്. ആദ്യ പത്തിൽ സ്ഥാനമുറപ്പിക്കുകയാണ് ടീമുകളുടെ ലക്ഷ്യം. ലോക റാങ്കിംഗിൻ്റെ അടിസ്ഥാനത്തിലാണ് പുരുഷ, വനിതാ ടീമുകൾ ഇക്കുറി യോഗ്യത നേടിയത്. അമ്പെയ്ത്തിൽ മാത്രം അഞ്ച് മെഡൽ ഇനങ്ങളിൽ ഇന്ത്യ മത്സരിക്കുന്നുണ്ട്.

ഷാങ്ഹായ് ലോകകപ്പിൽ മുൻനിരക്കാരായ ദക്ഷിണ കൊറിയയെ ഫൈനലിൽ വീഴ്ത്തി ജയം നേടിയ പുരുഷ ടീമിൽ ഇന്ത്യക്ക് പ്രതീക്ഷയേറെയാണ്. തരുൺ ദീപിനൊപ്പം ടോക്യോയിൽ മത്സരിച്ച പ്രവീൺ യാദവും പുതുമുഖ താരം ധീരജ് ബൊമ്മദേവരയുമാണ് ടീമിനത്തിൽ മത്സരിക്കാനെത്തുന്നത്. തുർക്കിയിൽ നടന്ന വേൾഡ് കപ്പ് സ്റ്റേജ് മൂന്ന് മത്സരത്തിൽ ടോക്യോ ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാവ് ഇറ്റലിയുടെ മൗറൊ നെസ്‌പോളിയെ തോൽപ്പിച്ച് ധീരജ് വെങ്കലം നേടിയിരുന്നു. ഏഷ്യൻ ഗെയിംസ് വെള്ളി നേടിയ ഇന്ത്യൻ ടീമിലും ധീരജ് അംഗമായിരുന്നു.

ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തുള്ള ദീപികാ കുമാരിയിലാണ് വനിതകളിൽ ഇന്ത്യൻ പ്രതീക്ഷ. ഏപ്രിലിൽ വേൾഡ് കപ്പ് സ്റ്റേജ്-1 മത്സരത്തിൽ നേടിയ വെള്ളി ദീപികയുടെ ആത്മവിശ്വാസം ഉയർത്തിയിട്ടുണ്ട്. ടോക്യോയിൽ സ്വർണം നേടിയ കൊറിയയുടെ ആൻ സാൻ ഇത്തവണ രംഗത്തില്ല. മറ്റൊരു കൊറിയൻതാരമായ ലിം സി ഹയോണാവും ദീപികയുടെ പ്രധാന എതിരാളി. ഈ വർഷം രണ്ടുതവണ കൊറിയൻ താരം ദീപികയെ തോൽപ്പിച്ചിരുന്നു.

ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരിയായ ദീപികാ കുമാരിയുടെ അനുഭവസമ്പത്താണ് വനിതാ വിഭാഗത്തിൽ ഇന്ത്യയുടെ പ്രതീക്ഷകൾ വർധിപ്പിക്കുന്നത്. ഏപ്രിലിൽ നടന്ന വേൾഡ് കപ്പ് സ്റ്റേജ് വൺ മത്സരത്തിലെ വെള്ളി നേട്ടം ദീപികയുടെ ആത്മവിശ്വാസം കൂട്ടിയിട്ടുണ്ടെന്ന് വേണം കരുതാൻ. ടോക്യോയിലെ സ്വർണ മെഡൽ ജേതാവ് കൊറിയയുടെ ആൻ സാൻ ഇത്തവണ രംഗത്തില്ലെങ്കിലും, മറ്റൊരു കൊറിയൻതാരമായ ലിം സി ഹയോണാവ് ഇന്ത്യൻ താരത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. ഈ വർഷം രണ്ട് തവണ ലിം സി ദീപികയെ തോൽപ്പിച്ചിരുന്നു. ആർച്ചെറിയിൽ പരിചയക്കുറവാണ് ഇന്ത്യൻ വനിതാ ടീം നേരിടുന്ന മുഖ്യ പ്രശ്നം. അങ്കിത ഭഗത്തും ഭജൻ കൗറും ആദ്യമായാണ് ഒളിംപിക്സിന് ഇറങ്ങുന്നത്. ഏഷ്യൻ ഗെയിംസിൽ ഇരുവരും വെങ്കലം നേടിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com