fbwpx
പീച്ചി ഡാം അപകടം: മരണം രണ്ടായി, മറ്റ് കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു
logo

ന്യൂസ് ഡെസ്ക്

Last Updated : 13 Jan, 2025 05:27 PM

ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നു മരിച്ച ആൻ ഗ്രേസിൻ്റെ നില

KERALA


തൃശൂർ പീച്ചി ഡാമിൽ അപകടത്തിൽ മരണം രണ്ടായി. പട്ടിക്കാട് സ്വദേശി ആൻ ഗ്രേസ് ആണ് മരിച്ചത്. ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് മുതൽ അതീവ ഗുരുതരാവസ്ഥയിൽ ആയിരുന്നു കുട്ടിയുടെ നില.


ALSO READ: പീച്ചി ഡാം അപകടം: ചികിത്സയിൽ കഴിയുന്ന കുട്ടികളുടെ നില ഗുരുതരമായി തുടരുന്നു


അപടകത്തിൽപ്പെട്ട അലീന ഷാജൻ ഇന്ന് പുലർച്ചെ മരണപ്പെട്ടിരുന്നു. അലീനയുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് മൃതദേഹം തൃശൂർ ജില്ലാ ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്.

പട്ടിക്കാട് സ്വദേശികളായ നിമ ജോണി, ഐറിൻ ബിനോജ് എന്നിവർ തൃശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. അതീവഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ കഴിയുന്ന ഐറിന്റെ നിലയിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും, നിമയുടെ നില നേരിയ തോതിൽ മെച്ചപ്പെട്ടതായും ആശുപത്രി വൃത്തങ്ങൾ നേരത്തെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കിയിരുന്നു.


ALSO READ: റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ കുടുങ്ങിയ മലയാളി യുവാവ് യുദ്ധത്തില്‍ കൊല്ലപ്പെട്ടു; മരിച്ചത് തൃശൂര്‍ സ്വദേശി ബിനില്‍ ബാബു


സുഹൃത്തിൻ്റെ വീട്ടിൽ പെരുന്നാൾ ആഘോഷിക്കാൻ വന്നതായിരുന്നു നാല് പെൺകുട്ടികളും. പാറയിൽ നിന്ന് കാൽ വഴുതി വീണതാണ് അപകടകാരണമെന്നാണ് നിഗമനം.

NATIONAL
കുറ്റിച്ചൂലുമായെത്തി അന്ന് തലസ്ഥാനം പിടിച്ചു, ഇന്ന് കാലിടറി; ഡല്‍ഹിയിലെ അഗ്നിപരീക്ഷയില്‍ കെജ്‌രിവാളിന് പിഴച്ചതെവിടെ?
Also Read
user
Share This

Popular

KERALA
NATIONAL
ആറളം ഫാമിൽ സ്വകാര്യവത്കരണ നീക്കം ശക്തം; 2500 ഏക്കർ ഭൂമി സ്വകാര്യ സംരംഭകർക്ക് നൽകാൻ നീക്കം