ബാബ സിദ്ദിഖിയുടെ കൊലപാതകം: മഹാരാഷ്ട്ര മാത്രമല്ല രാജ്യം മുഴുവനും ഭീതിയിലാണ്: അരവിന്ദ് കെജ്‌രിവാൾ

സമൂഹത്തിൽ ഗുണ്ടാ രാജ് കൊണ്ടുവരാൻ ശ്രമിക്കുന്നവർക്കെതിരെ പൊതുസമൂഹം നിലകൊള്ളണമെന്നും ഡൽഹിയിലും സമാനമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്നും കെജ്‌രിവാൾ പറഞ്ഞു
ബാബ സിദ്ദിഖിയുടെ കൊലപാതകം: മഹാരാഷ്ട്ര മാത്രമല്ല രാജ്യം മുഴുവനും ഭീതിയിലാണ്: അരവിന്ദ് കെജ്‌രിവാൾ
Published on

എൻസിപി മുൻമന്ത്രി ബാബ സിദ്ദിഖിയുടെ കൊലപാതകത്തിൽ മഹാരാഷ്ട്ര മാത്രമല്ല രാജ്യം മുഴുവനും ഭീതിയിലാണെന്ന് ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഗുണ്ടാ രാജ് കൊണ്ടുവരാൻ ശ്രമിക്കുന്നവർക്കെതിരെ പൊതുസമൂഹം നിലകൊള്ളണമെന്നും ഡൽഹിയിലും സമാനമായ അന്തരീക്ഷം സൃഷ്ടിച്ചിട്ടുണ്ടെന്നും കെജ്രിവാൾ പറഞ്ഞു.

കഴിഞ്ഞ ദിവസം രാത്രി 9.30ഓടെയാണ് ബാബാ സിദ്ദിഖിയുടെ നെഞ്ചിനു നേരെ അക്രമികള്‍ വെടിയുതിർക്കുന്നത്. മകനും എംഎല്‍എയുമായ സീഷന്‍ സിദ്ദിഖിയുടെ ഓഫീസില്‍വെച്ചാണ് അദ്ദേഹം കൊല്ലപ്പെട്ടത്. ഓഫീസിലെക്കെത്തിയ മൂന്നംഗ സംഘം വെടിയുതിർക്കുകയായിരുന്നു.

കൊലപാതകത്തിനു പിന്നാലെ മുംബൈ പൊലീസ് കുപ്രസിദ്ധനായ ലോറന്‍സ് ബിഷ്ണോയിയുടെ സംഘത്തില്‍പ്പെട്ട രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഹരിയാനയിൽ നിന്നുള്ള ഗുർമൈൽ ബൽജിത് സിംഗ് (23), ഉത്തർപ്രദേശിൽ നിന്നുള്ള ധരംരാജ് കശ്യപ് (19) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികളില്‍ മൂന്നാമനായുള്ള തെരച്ചിലിലാണ് പൊലീസ്. വെടിവെപ്പിനു ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ബിഷ്ണോയ് ഗ്യാങ് ഉത്തരവാദിത്തമേറ്റെടുത്ത് സമൂഹമാധ്യത്തില്‍ പോസ്റ്റ് പങ്ക് വെച്ചിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com