വയനാട് പുനരധിവാസം: ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് സാധിക്കില്ലേ? വിമർശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

പുനരധിവാസ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കണം. ദുരന്തത്തിൽപ്പെട്ടവർ ഇരുട്ടിൽ നിൽക്കുന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു
വയനാട് പുനരധിവാസം: ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് സാധിക്കില്ലേ? വിമർശിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി
Published on

ചൂരൽമല-മുണ്ടെക്കൈ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ആദ്യഘട്ടത്തിൽ ഉണ്ടായിരുന്ന ശൂരത്വം ഇപ്പോൾ ഇല്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. പുനരധിവാസ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടപ്പിലാക്കണം. ദുരന്തത്തിൽപ്പെട്ടവർ ഇരുട്ടിൽ നിൽക്കുന്ന സ്ഥിതിയാണ്. സ്ഥലം ഏറ്റെടുക്കൽ ഇത്ര നീണ്ടുപോകുന്നത് എന്തിന്? എന്താണ് അനിശ്ചിതത്വമെന്ന് പറയാത്തതെന്താണെന്നും കേന്ദ്രസർക്കാർ കേരളത്തോട് ഇത്ര പക്ഷപാതിത്വം കാണിക്കുന്നത് എന്തിനെന്നും അദ്ദേഹം ചോദിച്ചു.

ALSO READ: സംസ്ഥാനത്തോട് കാണിക്കുന്നത് ക്രൂരമായ അവഗണന; കേന്ദ്രത്തിനെതിരായ സമരത്തിന് പ്രതിപക്ഷം തയാറാകുമോ? കെ.പി. കുഞ്ഞഹമ്മദ് കുട്ടി മാസ്റ്റർ

കേന്ദ്ര സർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ ഒറ്റക്കെട്ടായി നിൽക്കണം. പുനരധിവാസ പ്രവർത്തനങ്ങൾക്കായി ഭൂമി ഏറ്റെടുക്കാൻ സർക്കാരിന് സാധിക്കില്ലേ. ഭൂമി ഏറ്റെടുക്കുന്നതിലുണ്ടാകുന്ന അനിശ്ചിതത്വം ഉദ്യോഗതലത്തിൽ പരിഹരിക്കാൻ കഴിയില്ലേ. ദേശീയപാതകൾക്കായി എത്ര വേഗത്തിലാണ് ഭൂമി ഏറ്റെടുക്കുന്നത്. ദുരന്തത്തിനിരയായവരുടെ കടം എഴുതിത്തള്ളുമെന്ന വാഗ്ദാനത്തിൽ തീരുമാനമായിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനുമുമ്പ് നടപടികൾ പൂർത്തിയാക്കണം. പുനരധിവാസം വൈകാൻ പാടില്ലെന്നും സമയബന്ധിതമായി നടപ്പാക്കണമെന്നും ഗവൺമെൻറ് പട്ടികയിൽപ്പെട്ട എല്ലാ ദുരന്ത ബാധിതർക്കും മുസ്‌ളീം ലീഗ് പതിനായിരം രൂപ വീതം നൽകിയെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com