fbwpx
''വന്നത് രാജിവെയ്ക്കാനല്ല, കെടിഡിസി ചെയർമാൻ സ്ഥാനത്ത് ഇരിക്കാനല്ലേ പാർട്ടി പറഞ്ഞത്''
logo

ന്യൂസ് ഡെസ്ക്

Last Updated : 20 Aug, 2024 05:55 PM

ഗുരുതരമായ സാമ്പത്തിക തിരിമറി നടത്തിയെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് പി.കെ. ശശിക്കെതിരെ കടുത്ത സംഘടനാ നടപടി സ്വീകരിച്ചത്

KERALA


കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെയ്ക്കില്ലെന്ന് സിപിഎം നേതാവ് പി. കെ ശശി. രാജി വക്കാനല്ലല്ലോ ചെയർമാൻ സ്ഥാനത്ത് ഇരിക്കാനല്ലേ പാർട്ടി പറഞ്ഞത്. കെടിഡിസിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചെയ്യാൻ വേണ്ടിയാണ് താൻ തിരുവനന്തപുരത്തേക്ക് വന്നത്. ബാക്കിയെല്ലാം കൽപ്പിത കഥകളാണ്. പാർട്ടി നടപടി മാധ്യമങ്ങൾക്കു മുന്നിൽ വിശദീകരിക്കേണ്ട ബാധ്യതയില്ല. നടപടി സ്വീകരിക്കുമോ ഇല്ലയോ എന്ന് ഉത്തരവാദിത്തപ്പെട്ടവർ പറയുമെന്നും ശശി പ്രതികരിച്ചു.

സിപിഐഎം ജില്ലാ കമ്മിറ്റിയിൽ നിന്നും ബ്രാഞ്ചിലേക്ക് തരംതാഴ്ത്തപ്പെട്ട പി.കെ. ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചേക്കുമെന്ന സൂചനകളുണ്ടായിരുന്നു. ഗുരുതരമായ സാമ്പത്തിക തിരിമറി നടത്തിയെന്ന് കണ്ടെത്തിയതിൻ്റെ അടിസ്ഥാനത്തിലാണ് പി.കെ. ശശിക്കെതിരെ കടുത്ത സംഘടനാ നടപടി സ്വീകരിച്ചത്.


READ MORE: പി.കെ. ശശി കെടിഡിസി ചെയർമാൻ സ്ഥാനം രാജിവെച്ചേക്കും; പാർട്ടി നടപടിക്കെതിരെ അപ്പീൽ നൽകാൻ തീരുമാനം


ഈ സാഹചര്യത്തിൽ കെടിഡിസി ചെയർമാൻ പദവിയിൽ തുടരുന്നതിനെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റംഗം പുത്തലത്ത് ദിനേശൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ കമ്മീഷനാണ് പി.കെ ശശിക്കെതിരായ ആരോപണങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയത്.

READ MORE: ഫണ്ട് തിരിമറി: പി.കെ. ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനമൊഴിഞ്ഞേക്കും

Also Read
user
Share This

Popular

KERALA
KERALA
നടിയെ ആക്രമിച്ച കേസ്: മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കെതിരെ കോടതി അലക്ഷ്യ ഹർജി നൽകി അതിജീവിത