പരീക്ഷാ പേടിയിൽ ജീവനൊടുക്കി? തിരുവനന്തപുരം മരുതംകുഴിയിൽ പ്ലസ് ടു വിദ്യാർഥി മരിച്ച നിലയിൽ

കഴിഞ്ഞ ദിവസം ദർശൻ പേടിച്ചിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Published on
Updated on



തിരുവനന്തപുരം മരുതംകുഴിയിൽ പ്ലസ് ടു വിദ്യാർഥി ജീവനൊടുക്കി. തിരുവനന്തപുരം മരുതംകുഴി സ്വദേശി ദർശൻ (17) ആണ് മരിച്ചത്. വീട്ടിൽ നിന്നാണ് തൂങ്ങിമരിച്ച നിലയിൽ വിദ്യാർഥിയെ കണ്ടെത്തിയത്. വിദ്യാർഥി ആത്മഹത്യ ചെയ്തത് പരീക്ഷാ പേടിയിലാണെന്നാണ് സംശയം. ഇന്നാണ് സംസ്ഥാനത്ത് ഹയർ സെക്കന്‍ഡറി പരീക്ഷ ആരംഭിക്കുന്നത്.



കഴിഞ്ഞ ദിവസം ദർശൻ പേടിച്ചിരുന്നതായാണ് ബന്ധുക്കൾ പറയുന്നത്. വീട്ടിലോ സ്കൂളിലോ മറ്റ് പ്രശ്നങ്ങളില്ലെന്നും ബന്ധുക്കൾ പറയുന്നു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

News Malayalam 24x7
newsmalayalam.com