നരേന്ദ്രമോദി പോളണ്ടിലേക്ക്; ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം നാലുപതിറ്റാണ്ടിന് ശേഷം

1979ൽ മൊറാർജി ദേശായിയാണ് അവസാനമായി പോളണ്ട് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി.
നരേന്ദ്രമോദി പോളണ്ടിലേക്ക്; ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദർശനം നാലുപതിറ്റാണ്ടിന് ശേഷം
Published on




പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പോളണ്ടിലേക്ക് യാത്ര തിരിച്ചു.45 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദ്ർശിക്കുന്നത്. ഇന്ത്യയും പോളണ്ടും തമ്മിലുള്ള നയതന്ത്രബന്ധം സ്ഥാപിച്ചതിൻ്റെ 70-ാം വാർഷികത്തോടനുബന്ധിച്ചാണ് സന്ദർശനം.1979ൽ മൊറാർജി ദേശായിയാണ് അവസാനമായി പോളണ്ട് സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രി.

ആഗസ്റ്റ് 21 മുതൽ 22 വരെയുള്ള പ്രധാനമന്ത്രിയുടെ ദ്വിദിന സന്ദർശനം ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഊന്നൽ നൽകുമെന്നാണ് പ്രതീക്ഷ.  തന്ത്രപരമായ പങ്കാളിത്തം, പ്രതിരോധ സഹകരണം, സാംസ്കാരിക വിനിമയം എന്നിവയുൾപ്പെടെ നിരവധി വിഷയങ്ങൾ ഈ സന്ദർശനത്തിൽ  ചർച്ച ചെയ്യും. യൂറോപ്യൻ പാർലമെൻ്റ് അംഗം ഡാരിയസ് ജോൺസ്കി മോദിയുടെ പോളണ്ട്  സന്ദർശനത്തെ "വളരെ പ്രധാനപ്പെട്ടത് " എന്നാണ് വിശേഷിപ്പിച്ചത്. 

"വാർസോയിലേക്ക് പുറപ്പെടുന്നു. പോളണ്ടിലേക്കുള്ള ഈ സന്ദർശനം ഒരു വിശേഷ സമയത്താണ്- നമ്മുടെ രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ 70 വർഷം ആഘോഷിക്കുകയാണ് . ഇന്ത്യയും പോളണ്ടുമായുള്ള ആഴത്തിലുള്ള സൗഹൃദം ഏറെ വിലപ്പെട്ടതാണ് . ആ ബന്ധം ഇത് ജനാധിപത്യത്തോടും ബഹുസ്വരതയോടുമുള്ള പ്രതിബദ്ധതയാൽ കൂടുതൽ ദൃഢമാകുകയാണ്. ' പ്രധാനമന്ത്രി മോദി പ്രസ്താവനയിൽ പറഞ്ഞു.


പോളണ്ട് പ്രസിഡൻ്റ് ആൻഡ്രേസ് ഡുഡ, പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക് എന്നിവരുമായി മോദി ചർച്ച നടത്തും. ഇന്ന് വൈകുന്നേരം വാർസോയിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ മോദി അഭിസംബോധന ചെയ്യും.


2022-ലെ ഓപ്പറേഷൻ ഗംഗയുടെ സമയത്ത് ഇന്ത്യയ്ക്ക് പോളണ്ട് നൽകിയ സഹായത്തെ ഇന്ത്യൻ വിദേശകാര്യമന്ത്രാലയം അനുസ്മരിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം യുദ്ധകാലത്ത് ഉക്രെയ്നിൽ നിന്ന് 4,000-ത്തിലധികം ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ സഹായകമായിരുന്നു. ആഗസ്റ്റ് 23ന് ഉക്രേനിയൻ തലസ്ഥാനമായ കൈവ് സന്ദർശിക്കുന്ന പ്രധാനമന്ത്രി മോദി പ്രസിഡൻ്റ് വോളോഡിമർ സെലൻസ്‌കിയുമായി ചർച്ച നടത്തും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com