"രാജ്യത്തിൻ്റെ സാമ്പത്തിക പുരോഗതിയുടെ മുഖ്യകേന്ദ്രമായി വിഴിഞ്ഞം മാറും"; കേരളത്തെ പുകഴ്ത്തി പ്രധാനമന്ത്രി

കേന്ദ്ര പദ്ധതികൾ എണ്ണിപ്പറയാനും മോദി മടിച്ചില്ല. അടിസ്ഥാന സൗകര്യ വികസനം സാധ്യമാകുമ്പോഴാണ് നാട് യഥാർത്ഥത്തിൽ പുരോഗമിക്കുന്നത്.കേരളത്തിലെ തുറമുഖ, ഹൈവേ, റയിൽവേ, എയർപോർട്ട് വികസനത്തിന് കേന്ദ്രസർക്കാർ മുന്തിയ പ്രാധാന്യം നൽകി.കേരളത്തിൻ്റെ വികസനം രാജ്യത്തിൻ്റെ വികസനമാണെന്ന് കേന്ദ്രസർക്കാർ കാണുന്നു.
"രാജ്യത്തിൻ്റെ സാമ്പത്തിക പുരോഗതിയുടെ മുഖ്യകേന്ദ്രമായി വിഴിഞ്ഞം മാറും"; കേരളത്തെ പുകഴ്ത്തി പ്രധാനമന്ത്രി
Published on

വിഴിഞ്ഞം തുറമുഖം രാജ്യത്തിന് സമർപ്പിച്ച് നടത്തിയ പ്രസംഗത്തിൽ കേരളത്തെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിൻ്റെ സാമ്പത്തിക പുരോഗതിയുടെ മുഖ്യകേന്ദ്രമായി വിഴിഞ്ഞം മാറും. രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിരതയിൽ കേരളത്തിൻ്റെ പങ്ക് വളരെ വലുതെന്നും മോദി പറഞ്ഞു. 30 വർഷമായി ഗുജറാത്തിൽ അദാനിയുടെ തുറമുഖമുണ്ട്, പക്ഷേ അവർ വലിയ തുറമുഖം നിർമിച്ചത് കേരളത്തിലാണെന്നും മോദി ചൂണ്ടിക്കാട്ടി.

ഉദ്ഘാടന വേദിയിലെ പ്രസംഗം മലയാളത്തിലാണ് പ്രധാനമന്ത്രി തുടങ്ങിയത്. ഒരിക്കൽക്കൂടി ശ്രീ അനന്തപത്മനാഭൻ്റെ മണ്ണിലേക്ക് വരാൻ പറ്റിയതിൽ സന്തോഷമെന്നാണ് മോദി പറഞ്ഞത്. തുറമുഖ നിർമാണവുമായി ബന്ധപ്പെട്ട കണക്കുകളും മോദി സൂചിപ്പിച്ചു. 8800 കോടി രൂപയാണ് വിഴിഞ്ഞം തുറമുഖ നിർമാണത്തിനായി ചെലവായതെന്ന് മോദി വ്യക്തമാക്കി. 75 ശതമാനം ചരക്കുനീക്കവും രാജ്യത്തിന് പുറത്തുള്ള തുറമുഖങ്ങളിലൂടെയാണ് ഇതുവരെ നടന്നത്. ഇതിലൂടെ വന്നിരുന്ന സാമ്പത്തിക നഷ്ടം ഇനി രാജ്യത്തിന് ഉപകാരപ്പെടും.

കേന്ദ്ര പദ്ധതികൾ എണ്ണിപ്പറയാനും മോദി മടിച്ചില്ല. അടിസ്ഥാന സൗകര്യ വികസനം സാധ്യമാകുമ്പോഴാണ് നാട് യഥാർത്ഥത്തിൽ പുരോഗമിക്കുന്നത്. കേരളത്തിലെ തുറമുഖ, ഹൈവേ, റയിൽവേ, എയർപോർട്ട് വികസനത്തിന് കേന്ദ്രസർക്കാർ മുന്തിയ പ്രാധാന്യം നൽകി.കേരളത്തിൻ്റെ വികസനം രാജ്യത്തിൻ്റെ വികസനമാണെന്ന് കേന്ദ്രസർക്കാർ കാണുന്നു. സഹകരണ ഫെഡറലിസത്തിൽ അധിഷ്ടിതമായ വികസന ദർശനം തുടരുമെന്നും മോദി പറഞ്ഞു.


കേരളസർക്കാരിനൊപ്പം ചേർന്ന് പ്രവർത്തിക്കാൻ കേന്ദ്രസർക്കാർ തയ്യാറാണ്. നമുക്ക് ഒരുമിച്ച് ഒരു വികസിത കേരളം പടുത്തുയർത്താമെന്നും മോദി പറഞ്ഞു. അതിനിടെ കോൺഗ്രസിനെ പരിഹസിക്കാനും മോദി മറന്നില്ല. അങ്ങ് ഇൻഡ്യ സഖ്യത്തിൻ്റെ നെടുന്തൂണാണ് എന്ന് മുഖ്യമന്ത്രിയോട് മോദി പറഞ്ഞു.ശശി തരൂരും വേദിയിലുണ്ട്, ഇന്നത്തെ ചടങ്ങ് ചിലരുടെ ഉറക്കം കെടുത്തിയേക്കും എന്നായിരുന്നു പ്രധാനമന്ത്രിയുടെ ഫലിതം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com