മാലയിൽ നിന്ന് പുലിയുടെ പല്ല് കണ്ടെത്തിയതിനെ തുടർന്ന് എടുത്ത കേസിൽ റാപ്പർ വേടനെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു പിന്നീട് അറസ്റ്റ് ചെയ്തു. മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് വനം വകുപ്പ് കേസെടുത്തത്.
പുലിപല്ല് കേസിൽ അറസ്റ്റിലായ റാപ്പർ വേടനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും. രാവിലെ വേടനെ തൃശൂരിലെത്തിച്ച് ഉദ്യോഗസ്ഥർ തെളിവെടുപ്പ് നടത്തും. പുലിപ്പല്ല് സ്വർണ്ണം കെട്ടിച്ച ജ്വല്ലറിയിലാണ് തെളിവെടുപ്പ് നടത്തുന്നത്. ഇന്നലെ കൊച്ചി വൈറ്റിലയിലെ ഫ്ലാറ്റിലെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ വേടനെ തിരികെ കോടതിയ്ക്ക് കൈമാറും. രണ്ടാം തിയതിയാണ് വേടൻ്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. അത് വരെ വേടൻ ജയിലിൽ തുടരും. വേടനെ കോടതി രണ്ട് ദിവസത്തേക്ക് വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയാനില്ലെന്നായിരുന്നു വേടന്റെ പ്രതികരണം.
രണ്ട് ദിവസം മുൻപാണ് വേടൻ്റെ ഫ്ലാറ്റിൽ നിന്നും തൃപ്പൂണിത്തുറ പൊലീസ് 7 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. എന്നാൽ പൊലീസ് പിടിയിലായശേഷം നടത്തിയ ദേഹ പരിശോധനയിൽ വേടനിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
Also Read;"സുരേഷ് ഗോപിയുടെ കഴുത്തില്‍ പുലിപ്പല്ല് മാല"; പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്
ലഹരിക്കേസിനിടെ വേടന് കുരുക്കായി വന്നത് മാലയിലെ പുലിപ്പല്ലാണ്. മാലയിൽ നിന്ന് പുലിയുടെ പല്ല് കണ്ടെത്തിയതിനെ തുടർന്ന് എടുത്ത കേസിൽ റാപ്പർ വേടനെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു പിന്നീട് അറസ്റ്റ് ചെയ്തു. മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് വനം വകുപ്പ് കേസെടുത്തത്.
അതേസമയം ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത കേസിൽ റാപ്പർ വേടൻ ഉൾപ്പെടെ 9 പേർക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചു. കഞ്ചാവിന്റെ അളവ് കുറവായതിനാൽ നടപടികൾ പൂർത്തിയാക്കി 9 പേർക്കും രാത്രിയോടെ സ്റ്റേഷൻ ജാമ്യം നൽകുകയായിരുന്നു. കഞ്ചാവ് കേസിൽ തന്നെ ആരും കുടുക്കിയതല്ലെന്നും കേസിൽ ഗൂഢാലോചനയൊന്നുമില്ലെന്നും വേടൻ പ്രതികരിച്ചു.
കഴുത്തിലുണ്ടായിരുന്ന മാലയിൽ പുലിയുടെ പല്ല് കണ്ടെത്തിയതോടെയാണ് വേടനെതിരേ വനംവകുപ്പ് കേസെടുത്തത്. തമിഴ്നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടൻ്റെ മൊഴി. അഞ്ചുവയസ് പ്രായമുള്ള പുലിയുടെ പല്ലാണ് വേടൻ്റെ മാലയിൽ ഉള്ളതെന്നാണ് വനംവകുപ്പിൻ്റെ പ്രാഥമിക നിഗമനം. മൃഗവേട്ടയടക്കമുള്ള ജാമ്യമില്ലാവകുപ്പുകൾ ചുമത്തിയാണ് വനം വകുപ്പ് കേസെടുത്തത്.