fbwpx
എമ്പുരാൻ വ്യാജ പതിപ്പ്: സൈറ്റുകൾ ബ്ലോക്ക് ചെയ്യണമെന്ന നിർദേശവുമായി പൊലീസ്
logo

ന്യൂസ് ഡെസ്ക്

Posted : 27 Mar, 2025 09:05 PM

2 മണിക്കൂര്‍ 50 മിനുട്ടുള്ള ചിത്രത്തിന്റെ മലയാളം പതിപ്പാണ് വിവിധ ടെലിഗ്രാം ചാനലുകളില്‍ എത്തിയത്

KERALA


പൃഥ്വിരാജ്-മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ വ്യാജ പതിപ്പ് പ്രചരിച്ചതിൽ നടപടിയുമായി പൊലീസ്. വ്യാജപതിപ്പുകൾ പ്രത്യക്ഷപ്പെട്ട സൈറ്റുകൾ ബ്ലോക്ക് ചെയ്യാനാണ് പൊലീസ് നിർദ്ദേശം. ചിത്രം റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വ്യാജനും പുറത്തിറങ്ങിയിരുന്നു. 2 മണിക്കൂര്‍ 50 മിനുട്ടുള്ള ചിത്രത്തിന്റെ മലയാളം പതിപ്പാണ് വിവിധ ടെലിഗ്രാം ചാനലുകളില്‍ എത്തിയത്.



തിയേറ്ററുകളില്‍ നിന്ന് റെക്കോര്‍ഡ് ചെയ്ത പതിപ്പാണ് ടെലിഗ്രാം ചാനലുകളില്‍ അപ്‌ലോഡ് ചെയ്തത്. സംഭവത്തില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. രാവിലെ ആറ് മണിക്കായിരുന്നു ചിത്രത്തിന്റെ ആദ്യ ഷോ ആരംഭിച്ചത്. കേരളത്തില്‍ മാത്രം 750ഓളം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്.


ALSO READ: റിലീസ് ചെയ്ത് ഒരു ദിവസം കഴിഞ്ഞില്ല; എമ്പുരാന്റെ വ്യാജ പതിപ്പ് ഓണ്‍ലൈനില്‍



2019 ല്‍ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന എമ്പുരാന്‍ നിര്‍മ്മിച്ചിരിക്കുന്നത്, ലൈക്ക പ്രൊഡക്ഷന്‍സ്, ആശീര്‍വാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ആന്റണി പെരുമ്പാവൂര്‍, ഗോകുലം ഗോപാലന്‍ എന്നിവര്‍ ചേര്‍ന്നാണ്. മൂന്നു ഭാഗങ്ങളായി കഥ പറയുന്ന ഒരു സിനിമാ സീരിസിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍.


NATIONAL
ഓപ്പറേഷൻ സിന്ദൂർ: നാളെ സർവകക്ഷി യോഗം വിളിച്ച് കേന്ദ്ര സർക്കാർ
Also Read
user
Share This

Popular

NATIONAL
WORLD
പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ; ഷെയ്ഖ് സജാദ് ഗുൽ കേരളത്തിൽ പഠിച്ചിരുന്നതായി റിപ്പോർട്ട്