
തൃശൂർ എരവിമംഗലം ഷഷ്ഠിക്കിടെ നടന്ന അക്രമസംഭവങ്ങളിൽ സീനിയർ സിവിൽ പൊലീസ് ഓഫീസറടക്കം മൂന്നു പൊലീസുകാർക്ക് പരുക്ക്. അക്രമികൾ സീനിയർ സിവിൽ പൊലീസ് ഓഫീസറുടെ കൈ തിരിച്ചൊടിച്ചു. എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറിയും സിപിഎം ചിറ്റിശ്ശേരി മുൻ ബ്രാഞ്ച് സെക്രട്ടറിയുമായ അനന്തുവാണ് അക്രമത്തിന് നേതൃത്വം കൊടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അനന്തുവിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അനന്തു വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് അപമര്യാദയായി പെരുമാറിയതോടെ കൂടുതൽ പൊലീസുകാർ വിഷയത്തിൽ ഇടപെടുകയായിരുന്നു. തുടർന്ന് നടത്തറ പഞ്ചായത്ത് വൈസ് പ്രസിഡൻ്റിൻ്റെയും വാർഡ് മെമ്പറുടെയും നേതൃത്വത്തിൽ അക്രമമഴിച്ചുവിടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അക്രമത്തിൽ രണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ആരംഭിച്ചുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.