
പത്തനംതിട്ടയിൽ വയോധികയുടെ സ്വർണം നഷ്ടമായ സംഭവത്തിൽ സഹോദരിക്കും മകൾക്കും എതിരെ പത്തനംതിട്ട പൊലീസ് കേസെടുത്തു. വിശ്വാസ വഞ്ചന കാണിച്ചതിനാണ് കേസെടുത്തത്. സാമ്പത്തിക വർഷാവസനം ആയതിനാൽ കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞത്.
സഹോദരി സാറാമ്മ മത്തായി മകൾ സിബി മത്തായി എന്നിവർ കേസിൽ ഒന്നും രണ്ടും പ്രതികളാണ്. വാഴമുട്ടം സ്വദേശിനി റോസമ്മ ദേവസ്യ ആണ് പരാതിക്കാരി. സാമ്പത്തിക വർഷാവസാനം ആയതുകൊണ്ട് കേസെടുക്കാൻ കഴിയില്ലെന്ന വിചിത്ര വാദമായിരുന്നു ആദ്യം പത്തനംതിട്ട പൊലീസ് ഉന്നയിച്ചത്. പിന്നാലെ മാധ്യമ വാർത്തകൾ വന്നതോടെയാണ് പൊലീസ് കേസെടുക്കാൻ തയ്യാറായത്.