fbwpx
ഹേമ കമ്മിറ്റി റിപ്പോർട്ട്: ലൈംഗിക ചൂഷണത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ല; കേസെടുക്കാനാവില്ലെന്ന് പൊലീസ്
logo

ന്യൂസ് ഡെസ്ക്

Last Updated : 20 Aug, 2024 12:56 PM

സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയും കാസ്റ്റിങ് കൗച്ചും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് പോലും നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങളും എല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്

HEMA COMMITTEE REPORT


ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേസെടുക്കാനാവില്ലെന്ന് പൊലീസ്. ലൈംഗിക ചൂഷണ വിവരങ്ങളടങ്ങിയ ഹേമ കമ്മിറ്റി റിപ്പോർട്ട് കണ്ടിട്ടും കേസെടുക്കാതെ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല.
റിപ്പോർട്ട് സർക്കാരിന് ലഭിച്ചതിന് പിന്നാലെ ഡിജിപിക്ക് കൈമാറിയിരുന്നു. എന്നാൽ കേസെടുക്കാനാവില്ലന്ന് പറഞ്ഞ് മടക്കി അയക്കുന്ന സ്ഥിതിയാണ് ഉണ്ടായത്. ലൈംഗിക ചൂഷണത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങളില്ലെന്നാണ് പൊലീസിൻ്റെ വാദം. കേസെടുക്കാൻ കമ്മിറ്റി റിപ്പോർട്ടിൽ ശുപാർശ ഇല്ലന്നും ഇനിയും വ്യക്തമായ പരാതി ലഭിച്ചില്ലെങ്കിൽ കേസെടുക്കില്ലന്നുമാണ് നിലപാട്.

മലയാള സിനിമാ മേഖലയെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ടാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. സിനിമാ മേഖലയിലെ സ്ത്രീ വിരുദ്ധതയും കാസ്റ്റിങ് കൗച്ചും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് പോലും നേരിടേണ്ടി വരുന്ന മോശം അനുഭവങ്ങളും എല്ലാം ഉള്‍ക്കൊള്ളിച്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.
മലയാള സിനിമയില്‍ കാസ്റ്റിങ് കൗച്ച് നിലനില്‍ക്കുന്നുണ്ടെന്നും , നടി ആക്രമിക്കപ്പെട്ട സംഭവം ഒറ്റപ്പെട്ട സംഭവമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് സാധൂകരിക്കുന്ന വാട്സാപ്പ് മെസേജുകളും സ്ക്രീന്‍ഷോട്ടുകളും അടക്കമുള്ള തെളിവുകള്‍ കമ്മിറ്റിയുടെ പക്കലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ALSO READ: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്


ചൂഷണത്തിന് ഇരയാകുന്ന സ്ത്രീകൾ പൊലീസിൽ പരാതി നൽകാറില്ലെന്നും പൊലീസിനെ സമീപിച്ചാൽ സിനിമയിലെ സാഹചര്യം ഇല്ലാതാക്കുന്നു. പരാതിപ്പെട്ടാൽ സമൂഹമാധ്യമങ്ങളിൽ അപമാനിക്കുന്നത് അടക്കമുള്ള നീക്കങ്ങള്‍ അവര്‍ക്കെതിരെ നടക്കുന്നു. ലൈംഗിക ചിത്രങ്ങൾ അടങ്ങുന്ന തെളിവുകൾ കമ്മിറ്റിക്ക് മുന്നിൽ എത്തിയിട്ടുണ്ട്. ലൈംഗിക അവയവങ്ങളുടെ ഫോട്ടോകൾ നടിമാർക്ക് അയച്ചുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.

ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പുറത്തുവിട്ട ഭാഗം ഞെട്ടിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശനും പറഞ്ഞിരുന്നു. റിപ്പോർട്ട് പുറത്തു വിടാന്‍ കാലതാമസമുണ്ടായതില്‍ പ്രതിപക്ഷ നേതാവ് സംസ്ഥാന സർക്കാരിനെ വിമർശിച്ചു. സർക്കാർ ചെയ്തത് ഗുരുതരമായ കുറ്റമാണെന്നും ഇത്രയും തെളിവുകൾ ഉണ്ടായിട്ടും നടപടി ഇല്ലാത്തത് എന്തുകൊണ്ടാണെന്നും വി. ഡി സതീശന്‍ ചോദിച്ചു.നാലരവർഷം റിപ്പോർട്ട് പുറത്തു വിടാതെ സർക്കാർ എന്തിനു അടയിരുന്നു. ഇത്ര വലിയ സ്ത്രീ വിരുദ്ധത നടന്നിട്ട് ആരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് വ്യക്തമാക്കണം. സിനിമ മേഖലയില്‍ ചൂഷണം വ്യാപകമാണെന്നും വി. ഡി സതീശന്‍ പറഞ്ഞു. റിപ്പോർട്ടില്‍ പറയുന്ന ശുപാര്‍ശകളിൽ അടിയന്തരമായി നടപടിയെടുക്കണം. ഇതിനായി വനിത ഐപിഎസ് ഉദ്യോഗസ്ഥരടങ്ങുന്ന സംഘത്തെ നിയോഗിക്കണം. തെറ്റ് ചെയ്തവരെ നിയമത്തിന്‍റെ മുന്നിൽ കൊണ്ടുവരേണ്ടത് സർക്കാരിന്‍റെ ചുമതലയാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.

ALSO READ: ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയിൽ നിന്ന് സ്വർണം തട്ടിയ കേസ്; മുൻ ബാങ്ക് മാനേജർ മധ ജയകുമാർ അറസ്റ്റിൽ

അതേസമയം സർക്കാർ റിപ്പോർട്ട് പുറത്തു വിടാതിരുന്നത് മുൻപുള്ള വിവരാവകാശ കമ്മീഷൻ പുറത്തു വിടുമെന്ന് അറിയിച്ചത് കൊണ്ടാണെന്നും, ആ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് പ്രസിദ്ധീകരിക്കാതിരുന്നതെന്നും, സർക്കാരിന്റെ തലയിൽ കുറ്റം അടിച്ചേല്പിക്കരുതെന്നുമാണ് സജി ചെറിയാൻ്റെ പ്രതികരണം. സ്ത്രീ സംരക്ഷണത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് വൈകിപ്പിക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ലെന്നും സർക്കാർ അഭിഭാഷകർ കോടതിയിൽ സ്വീകരിച്ചത് റിപ്പോർട്ട് പുറത്തുവിടണമെന്ന നിലപാടാണെന്നും മന്ത്രി പി രാജീവും വ്യക്തമാക്കിയിരുന്നു.



NATIONAL
രാജ്യസഭ ചെയര്‍മാനെതിരെ അവിശ്വാസം രേഖപ്പെടുത്തി പ്രതിപക്ഷ നോട്ടീസ്; പ്രകോപിതരായി ഭരണപക്ഷം
Also Read
user
Share This

Popular

KERALA
KERALA
'പെരിനാറ്റൽ സൈക്കോസിസ്' സർവീസിൽ ഇതുവരെ കേട്ടിട്ടില്ലാത്ത വാക്ക്; അഭിമുഖം ഐജി കെ. സേതുരാമൻ ഐപിഎസ്| ഫൗസിയ മുസ്തഫ