ബാലരാമപുരം സമാധി കേസ്; സ്ഥലം പൊളിച്ചു പരിശോധിക്കണം, കലക്ടർക്ക് റിപ്പോർട്ട്‌ നൽകി പൊലീസ്

താൻ സമാധിയാകാൻ പോകുകയാണെന്നും ബാക്കി കർമങ്ങൾ ചെയ്യണമെന്നും അച്ഛൻ പറഞ്ഞതായാണ് മക്കൾ പറയുന്നത്
ബാലരാമപുരം സമാധി കേസ്; സ്ഥലം പൊളിച്ചു പരിശോധിക്കണം, കലക്ടർക്ക് റിപ്പോർട്ട്‌ നൽകി പൊലീസ്
Published on


തിരുവനന്തപുരം ബാലരാമപുരത്ത് സമാധിയാകാൻ പോകുന്നു എന്ന് പറഞ്ഞ അച്ഛനെ മകൻ സ്ലാബ് ഇട്ട് മൂടിയ സംഭവത്തിൽ കലക്ടർക്ക് റിപ്പോർട്ട്‌ നൽകി പൊലീസ്. സ്ലാബ് ഇട്ട് മൂടിയ സ്ഥലം പൊളിച്ചു പരിശോധിക്കാൻ അനുമതി നൽകണമെന്നാണ് പൊലീസ് റിപ്പോർട്ടിൽ ആവശ്യപ്പെടുന്നത്. കലക്ടറുടെ ഉത്തരവ് ഉടനുണ്ടാകും.

താൻ സമാധിയാകാൻ പോകുകയാണെന്നും ബാക്കി കർമങ്ങൾ ചെയ്യണമെന്നും അച്ഛൻ പറഞ്ഞതായാണ് മക്കൾ പറയുന്നത്. അച്ഛനായ ​ഗോപൻ സ്ഥിരമായി ധ്യാനത്തിനിരിക്കുന്ന സ്ഥലത്ത് വന്ന് സമാധിയായി. വിശ്വാസപരമായി മറ്റാരും മരണം കാണരുതെന്നുള്ളതിനാലാണ് ആരെയും അറിയിക്കാതിരുന്നത്. സമാധിയായി ഇരിക്കുന്ന സ്ഥലത്ത് മകൻ ചില കർമങ്ങൾ ചെയ്തു എന്നുമാണ് മക്കൾ പറയുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com