
മലപ്പുറം അരീക്കോട് മലബാർ സ്പെഷ്യൽ പൊലീസ് ക്യാമ്പിലെ (എംഎസ്പി ) പൊലീസുകാരൻ ജീവനൊടുക്കി. വയനാട് കല്പറ്റ സ്വദേശി വിനീതാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞദിവസം രാത്രി തോക്കുമായി ബാത്ത്റൂമിൽ കയറി സ്വയം നിറയൊഴിക്കുകയായിരുന്നു. കഠിന പരിശീലനം തുടരുന്നതിനിടെ അവധി നൽകാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന.
മൃതദേഹം അരീക്കോട് സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പോസ്റ്റ്മോർട്ടത്തിനായി ഇന്ന് തന്നെ മാറ്റും. കല്‍പറ്റ സ്വദേശി വിനീതിന്റെ മരണകാരണം മാനസീക സംഘർഷമാണെന്നാണ് പ്രാഥമിക നിഗമനം.