fbwpx
ഭ്രമയുഗത്തിന് ശേഷം രാഹുല്‍ സദാശിവന്റെ ഹൊറര്‍ ട്രീറ്റ്; 'ഡീയസ് ഈറേ'യുമായി പ്രണവ് മോഹന്‍ലാല്‍
logo

ന്യൂസ് ഡെസ്ക്

Last Updated : 09 May, 2025 01:01 PM

മമ്മൂട്ടി നായകനായ, പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ബ്ലോക്ക്ബസ്റ്റര്‍ ചലച്ചിത്രം ഭ്രമയുഗത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്

MALAYALAM MOVIE



പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു. 'എന്‍എസ്എസ് 2' എന്ന് പേരിട്ടിരുന്ന ചിത്രത്തിന്റെ യഥാര്‍ത്ഥ പേര് 'ഡീയസ് ഈറേ' എന്നാണ്. സമൂഹമാധ്യമങ്ങളിലൂടെയാണ് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപനം നടത്തിയത്. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസ് എന്നിവയുടെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

മമ്മൂട്ടി നായകനായ, പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ബ്ലോക്ക്ബസ്റ്റര്‍ ചലച്ചിത്രം ഭ്രമയുഗത്തിനു ശേഷം നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് നിര്‍മിക്കുന്ന ചിത്രമാണിത്. നിര്‍മാതാവ് ചക്രവര്‍ത്തി രാമചന്ദ്ര 2021 ല്‍ രൂപം നല്‍കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ് ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രം നിര്‍മിക്കുന്നതിനായി ആരംഭിച്ച ബാനര്‍ ആണ്.



ALSO READ : "കലയ്ക്ക് കാത്തിരിക്കാം, ഇപ്പോള്‍ ഇന്ത്യയാണ് പ്രധാനം"; തഗ് ലൈഫ് ഓഡിയോ ലോഞ്ച് മാറ്റി വെച്ച് കമല്‍ ഹാസന്‍




അതേസമയം രാഹുല്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ഹൊറര്‍ ചിത്രമാണിത്. ഹൊറര്‍ ത്രില്ലര്‍ ചിത്രമായാണ് ഇതൊരുങ്ങുന്നതെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന അഞ്ചാമത്തെ ചിത്രമാണിത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അവസാനമായി തീയേറ്ററിലെത്തിയ പ്രണവിന്റെ ചിത്രം.

ഛായാഗ്രഹണം- ഷെഹ്നാദ് ജലാല്‍, സംഗീതം- ക്രിസ്റ്റോ സേവ്യര്‍, എഡിറ്റര്‍- ഷഫീക് മുഹമ്മദ് അലി, കലാസംവിധാനം- ജ്യോതിഷ് ശങ്കര്‍, സൗണ്ട് ഡിസൈന്‍- ജയദേവന്‍ ചക്കാടത്, സൗണ്ട് മിക്സിങ്- എം ആര്‍ രാജകൃഷ്ണന്‍, മേക്കപ്പ്- റോണക്സ് സേവ്യര്‍, വസ്ത്രാലങ്കാരം- മെല്‍വി ജെ, സംഘട്ടനം- കലൈ കിങ്‌സണ്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അരോമ മോഹന്‍, വിഎഫ്എക്സ്- ഡിജി ബ്രിക്സ് വിഎഫ്എക്സ്, ഡിഐ- രന്‍ഗ്രേയ്സ് മീഡിയ, പബ്ലിസിറ്റി ഡിസൈനര്‍- എയിസ്തറ്റിക് കുഞ്ഞമ്മ, പിആര്‍ഒ- ശബരി.


KERALA
ഐപിഎസ് തലപ്പത്ത് മാറ്റം; മനോജ് എബ്രഹാം വിജിലൻസ് തലപ്പത്തേക്ക്, എം.ആർ. അജിത് കുമാർ പുതിയ എക്സൈസ് കമ്മീഷണർ
Also Read
user
Share This

Popular

NATIONAL
KERALA
പാക് ആക്രമണങ്ങള്‍ യാത്രാവിമാനങ്ങളുടെ മറപറ്റി; ഉപയോഗിച്ചത് 400ഓളം തുർക്കി നിർമിത ഡ്രോണുകള്‍