ഓം പ്രകാശുമായി ബന്ധമില്ല; ആരാണെന്ന് അറിഞ്ഞത് പോലും വാർത്തകൾ വന്നതിന് ശേഷം: പ്രയാഗ മാർട്ടിൻ

പൊലീസിൻ്റെ ചോദ്യം ചെയ്യൽ സ്വഭാവികമാണ്. ചില കാര്യങ്ങൾ പൊലീസ് ചോദിക്കുമ്പോൾ ഉത്തരം പറയേണ്ടതുണ്ടെന്നും പ്രയാഗ പറഞ്ഞു
പ്രയാഗ
പ്രയാഗ
Published on

ഗുണ്ടാ നേതാവ് ഓംപ്രകാശുമായി ബന്ധപ്പെട്ട ലഹരിക്കേസിൽ നടി പ്രയാഗ മാർട്ടിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. ഓം പ്രകാശുമായി ബന്ധമില്ലെന്നും, ആരാണെന്ന് അറിഞ്ഞത് പോലും വാർത്തകൾ വന്നതിനു ശേഷമാണെന്നും പ്രയാഗ പറഞ്ഞു. പൊലീസിൻ്റെ ചോദ്യം ചെയ്യൽ സ്വഭാവികമാണ്. ചില കാര്യങ്ങൾ പൊലീസ് ചോദിക്കുമ്പോൾ ഉത്തരം പറയേണ്ടതുണ്ട്. സുഹൃത്തിനെ കാണാനാണ് ഹോട്ടലിൽ വന്നതെന്നും പ്രയാഗ പറഞ്ഞു.

ALSO READ: ചൂരല്‍മല ദുരന്തം; മാനദണ്ഡങ്ങളിൽ പ്രയാസമുള്ളതായി കേന്ദ്രം അറിയിച്ചിട്ടില്ല, എന്നിട്ടും സഹായം വൈകിക്കുന്നത് എന്തിന്? കെ. രാജൻ

"സുഹൃത്തുക്കളെ കാണാനാണ് പോയത്. ലഹരിപ്പാർട്ടി നടക്കുന്നതിനെ കുറിച്ച് അറിയില്ലായിരുന്നു. ഇനി ഹാജരാകണമെന്ന് പൊലീസ് പറഞ്ഞിട്ടില്ല. ആരാണ് ഓംപ്രകാശ് എന്നറിയില്ല. വാർത്ത വന്നതിനു ശേഷം ഗൂഗിൽ ചെയ്താണ് ആരാണ് ഓം പ്രകാശെന്ന് മനസിലാക്കിയത്. പലരേയും കാണുന്നതും പല സ്ഥലങ്ങളിൽ പോകുന്നതും സാമൂഹ്യ ജീവിതത്തിൻ്റെ ഭാഗമാണ്. അവിടെ ക്രിമിനൽസുണ്ടോ അവരുടെ പശ്ചാത്തലം എന്താണെന്ന് നോക്കിയല്ല പോകുന്നത്. ഇങ്ങനെയൊരാളെ ഞാൻ പോയ സ്ഥലത്ത് കണ്ട ഓർമയില്ല"- പ്രയാഗ പറഞ്ഞു.


ഓം പ്രകാശിനെ ഹോട്ടൽ മുറിയിൽ സന്ദർശിച്ചവരിൽ സിനിമാ താരങ്ങളായ ശ്രീനാഥ് ഭാസിയും പ്രയാഗ മാർട്ടിനും ഉണ്ടെന്ന് പൊലീസ് റിമാൻഡ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരെയും ചോദ്യം ചെയ്യാനായി പൊലീസ് വിളിപ്പിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com