മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് നാളെ; 2047ഓടെ വികസിത ഇന്ത്യയെന്ന ലക്ഷ്യം നേടിത്തരുന്ന ബജറ്റെന്ന് പ്രധാനമന്ത്രി

ചരിത്രപ്രധാനമായ ബില്ലുകള്‍ പാസാക്കും. ബജറ്റില്‍ മുന്‍ഗണന നല്‍കുന്നത് സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമാണെന്നും മോദി പറഞ്ഞു.
മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് നാളെ; 2047ഓടെ വികസിത ഇന്ത്യയെന്ന ലക്ഷ്യം നേടിത്തരുന്ന ബജറ്റെന്ന് പ്രധാനമന്ത്രി
Published on


2047 ഓടെ വികസിത ഇന്ത്യയെന്ന ലക്ഷ്യം നേടിത്തരുന്ന ബജറ്റാകും നാളെ അവതരിപ്പിക്കപ്പെടുകയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്നാം തവണയും രാജ്യത്തെ സേവിക്കാന്‍ ജനങ്ങള്‍ അവസരം നല്‍കിയെന്നും ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മോദി പറഞ്ഞു.

മഹാലക്ഷ്മി സ്തുതിയോടെയാണ് മോദി സംസാരിച്ചു തുടങ്ങിയത്. സമ്മേളനത്തിന് മുന്നോടിയായി സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവതയായ മഹാലക്ഷ്മിയെ വണങ്ങുന്നുവെന്ന് മോദി പറഞ്ഞു. രാജ്യത്തെ ദരിദ്രരെയും ഇടത്തരക്കാരെയുമെല്ലാം മഹാലക്ഷ്മി അനുഗ്രഹിക്കട്ടേ എന്നും മോദി പറഞ്ഞു. 

മൂന്നാം എന്‍ഡിഎ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ശനിയാഴ്ച അവതരിപ്പിക്കും. ലോകരാജ്യങ്ങളില്‍ ഇന്ത്യക്ക് സവിശേഷ സ്ഥാനമാണുള്ളത്. ബജറ്റ് ജനങ്ങള്‍ക്ക് പുതിയ ഊര്‍ജം നല്‍കും. ചരിത്രപ്രധാനമായ ബില്ലുകള്‍ പാസാക്കും. ബജറ്റില്‍ മുന്‍ഗണന നല്‍കുന്നത് സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമാണെന്നും മോദി പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com