fbwpx
വടകരയിൽ സിപിഎം നേതൃത്വത്തിനെതിരെ പ്രതിഷേധം; പാർട്ടിയിലെ ഒരു വിഭാഗം തെരുവിലിറങ്ങി
logo

ന്യൂസ് ഡെസ്ക്

Last Updated : 03 Feb, 2025 10:16 PM

ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി. കെ. ദിവാകരൻ മാസ്റ്ററെ പുതിയ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനെതിരെയാണ് പാർട്ടിയിലെ ഒരു വിഭാഗം തെരുവിൽ പ്രതിഷേധിച്ചത്

KERALA


കോഴിക്കോട് വടകരയിൽ സിപിഎം നേതൃത്വത്തിനെതിരെ പ്രതിഷേധം. ജില്ലാ കമ്മിറ്റി തെരഞ്ഞെടുപ്പിനെതിരെയാണ് പ്രതിഷേധമുയർന്നത്. ജില്ലാ  കമ്മിറ്റി അംഗമായിരുന്ന പി. കെ. ദിവാകരൻ മാസ്റ്ററെ പുതിയ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഇതിനെതിരെയാണ് പാർട്ടിയിലെ ഒരു വിഭാഗം തെരുവിൽ പ്രതിഷേധിച്ചത്.  ദിവാകരൻ മാസ്റ്റർ വടകര ഏരിയയിലെ സിപിഎമ്മിൻ്റെ പ്രധാനപ്പെട്ട നേതാവാണ്. ദിവാകരൻ മാസ്റ്ററെ ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയതിൽ കഴിഞ്ഞ ദിവസങ്ങളിൽ പാർട്ടി കേന്ദ്രങ്ങളിൽ പ്രതിഷേധമുയർന്നിരുന്നു.


ALSO READ"ജോർജ്ജ് കുര്യൻ്റേത് വികട ന്യായം"; കേന്ദ്രമന്ത്രിക്ക് മറുപടിയുമായി മുഖ്യമന്ത്രി


കെ. കെ. ലതിക കുറ്റ്യാടിയിൽ മത്സരിച്ച സമയത്ത് വോട്ട് ചോർച്ച തടയാൻ ദിവാകരൻ ഇടപെട്ടിട്ടില്ല എന്ന വിമർശനം സമ്മേളനത്തിൽ ഉയർന്നിരുന്നു. ജില്ലയിലെ ആദ്യ ഏരിയാ സമ്മേളനമായിരുന്ന വടകരയിൽ ഏരിയ കമ്മിറ്റിയിലേക്ക് മത്സരം നടന്നിരുന്നു. മത്സരം ഒഴിവാക്കാൻ പി. കെ. ദിവകരൻ മാസ്റ്റർ ഇടപെട്ടിട്ടില്ല എന്ന എന്നാരോപണവും ചില സമ്മേളനത്തിൽ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധങ്ങളുമായി  അണികൾ തെരുവിലിറങ്ങിയത്.



KERALA
കശ്മീർ വിനോദയാത്രയ്ക്കിടെ പതിമൂന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം: അധ്യാപകൻ അറസ്റ്റിൽ
Also Read
user
Share This

Popular

WORLD
KERALA
WORLD
"നാല് വർഷം കൊണ്ട് തീരേണ്ട സംഘർഷം മൂന്ന് ആഴ്ച കൊണ്ട് അവസാനിപ്പിച്ചു"; ഇന്ത്യ-പാക് വെടിനിർത്തലിൽ വീണ്ടും അവകാശവാദവുമായി ട്രംപ്