fbwpx
നടിയെ ആക്രമിച്ച കേസ്: രണ്ട് ഫോറന്‍സിക് വിദഗ്ധരെ വിസ്തരിക്കാന്‍ അനുവദിക്കണം; പള്‍സര്‍ സുനി സുപ്രീം കോടതിയില്‍
logo

ന്യൂസ് ഡെസ്ക്

Posted : 21 Jan, 2025 10:12 PM

സമാന ആവശ്യം ഉന്നയിച്ച് നല്‍കിയ ഹര്‍ജി ആദ്യം വിചാരണ കോടതിയും പിന്നാലെ ഹൈക്കോടതിയും തള്ളിയിരുന്നു.

KERALA


നടിയെ ആക്രമിച്ച കേസിലെ ഒന്നാംപ്രതി പള്‍സര്‍ സുനി സുപ്രീം കോടതിയില്‍. രണ്ട് ഫോറന്‍സിക് വിദഗ്ധരെ വീണ്ടും വിസ്തരിക്കാന്‍ അനുമതി തേടിയാണ് അപ്പീല്‍. സമാന ആവശ്യം ഉന്നയിച്ച് നല്‍കിയ ഹര്‍ജി ആദ്യം വിചാരണ കോടതിയും പിന്നാലെ ഹൈക്കോടതിയും തള്ളിയിരുന്നു.

അപ്പീല്‍ തള്ളിയ ഹൈക്കോടതി നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ട് ആണ് സുപ്രീംകോടതിയിലെ അപ്പീല്‍. സാമ്പിളുകള്‍ ശേഖരിച്ച ഡോക്ടര്‍, ഫൊറന്‍സിക് ലബോറട്ടറി അസിസ്റ്റന്റ് ഡയറക്ടര്‍ എന്നിവരെ വീണ്ടും വിസ്തരിക്കണം എന്നാണ് പള്‍സര്‍ സുനിയുടെ ആവശ്യം. രണ്ട് പ്രധാന സാക്ഷികളെ വിസ്തരിക്കുന്ന സമയത്ത് താന്‍ ജയിലില്‍ ആയിരുന്നു. ഈ സാഹചര്യത്തില്‍ അഭിഭാഷകനോട് കാര്യങ്ങള്‍ സംസാരിക്കാന്‍ കഴിഞ്ഞില്ല എന്നുമാണ് പള്‍സര്‍ സുനിയുടെ വാദം.


ALSO READ: EXCLUSIVE | പത്തനംതിട്ട പീഡനക്കേസ്: നേരിട്ട് ഇടപെട്ട് ദേശീയ പട്ടികജാതി കമ്മീഷന്‍; മൂന്നംഗ സംഘം നാളെ കേരളത്തില്‍


സാക്ഷികളെ വീണ്ടും വിസ്തരിക്കേണ്ടത് അനിവാര്യമായ നടപടിയല്ലെന്നും പള്‍സര്‍ സുനിയുടേത് ബാലിശമായ വാദമെന്നുമായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. വീണ്ടും വിസ്താരം നടത്തുന്നത് കേസിന്റെ വിചാരണ വൈകാന്‍ ഇടയാക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

KERALA
മദ്യവിൽപനയെ ചൊല്ലി തർക്കം; താമരശേരിയിൽ മധ്യവയസ്കന് ക്രൂരമർദനം
Also Read
user
Share This

Popular

KERALA
KERALA
അമ്മയുമായി വാക്കേറ്റം; വർക്കലയിൽ മകൻ വീടിന് തീയിട്ടു