'ലീഗിലേക്ക് ക്ഷണിച്ചതില്‍ സന്തോഷം, സാഹചര്യം വന്നാല്‍ ആലോചിക്കാം'; പി.എം.എ സലാമിന് അന്‍വറിൻ്റെ മറുപടി

ഇന്നലെ ന്യൂസ് മലയാളം ക്രോസ് ഫയർ പരിപാടിയിലാണ് അൻവറിനോടുള്ള മുസ്ലീം ലീഗിന്റെ അനുകൂല മനോഭാവം സലാം വ്യക്തമാക്കിയത്
'ലീഗിലേക്ക് ക്ഷണിച്ചതില്‍ സന്തോഷം, സാഹചര്യം വന്നാല്‍ ആലോചിക്കാം'; പി.എം.എ സലാമിന് അന്‍വറിൻ്റെ മറുപടി
Published on


ന്യൂസ് മലയാളം ക്രോസ്സ്ഫയറിലെ മുസ്ലീംലീഗ് നേതാവ് പി.എം.എ. സലാമിന്റെ നിലപാടുകളോട് പ്രതികരിച്ച് പി.വി. അൻവർ. പി.എം.എ. സലാം ലീഗിലേക്ക് ക്ഷണിച്ചതിൽ സന്തോഷമെന്നും നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയുമായി മുന്നോട്ട് പോകാൻ താല്പര്യം ഇല്ലെന്നുമായിരുന്നു അൻവറിൻ്റെ പ്രതികരണം. രാഷ്ട്രീയത്തിൽ ഭാഗമാവാൻ ക്ഷണിക്കുന്നവരോടെല്ലാം ബഹുമാനവും ആദരവും മാത്രമാണെന്നും പി.വി. അൻവർ ന്യൂസ് മലയാളത്തോട് പറഞ്ഞു. ഇന്നലെ ന്യൂസ് മലയാളം ക്രോസ് ഫയർ പരിപാടിയിലാണ് അൻവറിനോടുള്ള മുസ്ലീം ലീഗിന്റെ അനുകൂല മനോഭാവം സലാം വ്യക്തമാക്കിയത്.


ജനങ്ങളെ ഒപ്പം ചേർത്ത് സ്വന്തമായി നടത്തുന്ന പ്രസ്ഥാനത്തിന് വേണ്ടിയാണ് നിലവിൽ പ്രവർത്തിക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയുമായി ചേരേണ്ട സാഹചര്യം വന്നാൽ അതിനെ കുറിച്ച് ആലോചിക്കാം. സ്നേഹപൂർവം ആര് ക്ഷണിച്ചാലും അത് സ്നേഹപൂർവം നിരസിക്കാനെ കഴിയൂ എന്നും പി.വി. അൻവർ വ്യക്തമാക്കി.

ALSO READ: ഇതിലും വലിയ വെല്ലുവിളി ഗവര്‍ണര്‍ നടത്തിയിട്ടുണ്ട്; മറുപടി പറയേണ്ട കാര്യമില്ല: എം.വി ഗോവിന്ദന്‍

പി.വി. അൻവറിനോട് തൊട്ടുകൂടായ്മ ഇല്ലെന്നായിരുന്നു മുസ്ലീംലീഗ് നേതാവ് പി.എം.എ. സലാമിൻ്റെ പ്രതികരണം. യുഡിഎഫിൽ എടുക്കുന്ന നിലപാടിനെ എതിർക്കില്ലെന്ന് പി.എം.എ. സലാം ന്യൂസ് മലയാളത്തോട് പറഞ്ഞു. നയപരിപാടി നോക്കിയായിരിക്കും തീരുമാനം എടുക്കുകയെന്നും നേതാവ് വ്യക്തമാക്കി. എന്നാൽ ലീഗിൽ ചേർക്കുമോ എന്ന ചോദ്യത്തിൽ നിന്ന് പി.എം.എ. സലാം ഒഴിഞ്ഞുമാറുകയായിരുന്നു.


Related Stories

No stories found.
News Malayalam 24x7
newsmalayalam.com