തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയാക്കണം; യുഡിഎഫിന് അന്‍വറിൻ്റെ കത്ത്

10 പേജുള്ള കത്ത് യുഡിഎഫ് നേതൃത്വത്തിന് കൈമാറി
തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയാക്കണം; യുഡിഎഫിന്  അന്‍വറിൻ്റെ  കത്ത്
Published on

തൃണമൂൽ കോൺഗ്രസിനെ ഘടകകക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫിന് പി.വി. അന്‍വര്‍ കത്തയച്ചു. 10 പേജുള്ള കത്ത് യുഡിഎഫ് നേതൃത്വത്തിന് കൈമാറി. യുഡിഎഫിനോട് സഹകരിക്കാനുള്ള താൽപര്യം അറിയിച്ചാണ് കത്തയച്ചിരിക്കുന്നത്. ഘടകകക്ഷി നേതാക്കൾക്കും അൻവർ കത്ത് നൽകിയിട്ടുണ്ട്.



രാഷ്ട്രീയ കേരളത്തിൽ വലിയ ചർച്ചയ്ക്ക് വഴി വച്ച സംഭവമായിരുന്നു അൻവറും അദ്ദേഹത്തിൻ്റെ രാഷ്ട്രീയ പ്രവേശനവും. മുഖ്യമന്ത്രിയേയും ഇടതുപക്ഷത്തേയും വെല്ലുവിളിച്ചുകൊണ്ട് പുറത്തെത്തിയ അൻവർ ഒടുവിൽ തൃണമൂൽ കോൺഗ്രസിൽ ചേരുകയായിരുന്നു. അംഗത്വം നേടിയതിന് പിന്നാലെ എംഎൽഎ സ്ഥാനം രാജിവയ്ക്കുകയും യുഡിഎഫിന് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. മമതാ ബാനർജിയുടെ നിർദേശപ്രകാരമാണ് രാജി വയ്ക്കുന്നതെന്ന് അൻവർ പറഞ്ഞു.

തൃണമൂൽ കോൺഗ്രസിൻ്റെ ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിയിൽ നിന്നായിരുന്നു അൻവർ അംഗത്വം സ്വീകരിച്ചത്. അൻവറിന്റെ പ്രവർത്തനം പാർട്ടിക്ക് കേരളത്തില്‍ മുതല്‍ക്കൂട്ടാകുമെന്ന് അഭിഷേക് ബാനർജി പ്രതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാന കോര്‍ഡിനേറ്ററായും അന്‍വറിനെ ചുമതലപ്പെടുത്തിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com