fbwpx
പൂരം കലക്കാൻ ഗൂഢാലോചന നടത്തിയത് വി.ഡി. സതീശൻ, ബിജെപിക്ക് കിട്ടിയ സമ്മാനമാണ് തൃശൂരിലെ സീറ്റ്: പി.വി. അൻവർ
logo

ന്യൂസ് ഡെസ്ക്

Last Updated : 08 Sep, 2024 08:05 AM

ആഭ്യന്തര വകുപ്പിനെതിരായ ആരോപണങ്ങളിൽ പി.വി. അൻവർ എംഎൽഎയുടെ മൊഴിയെടുപ്പ് പൂർത്തിയായി

KERALA


തൃശൂർ പൂരം കലക്കാൻ ഗൂഢാലോചന നടത്തിയത് വി.ഡി. സതീശനെന്ന് ആവർത്തിച്ച് പി.വി. അൻവർ എംഎൽഎ. പുനർജനി കേസ് അട്ടിമറിക്കുന്നതിൻ്റെ ഭാഗമായാണ് എഡിജിപി തൃശൂർ പൂരം കലക്കിയത്. ഇതിൻ്റെ ഫലമായി ബിജെപിക്ക് കിട്ടിയ സമ്മാനമാണ് തൃശൂരിലെ സീറ്റെന്നും അൻവർ പറഞ്ഞു.

ആഭ്യന്തര വകുപ്പിനെതിരായ ആരോപണങ്ങളിൽ പി.വി. അൻവർ എംഎൽഎയുടെ മൊഴിയെടുപ്പ് പൂർത്തിയായി. മൊഴിയെടുക്കൽ പത്തുമണിക്കൂർ നീണ്ടുനിന്നു. തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസിൻ്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. സ്വർണക്കടത്തു മുതൽ മുഖ്യമന്ത്രിയുടെ ഫോൺ ചോർത്തൽ വരെ 15 പരാതികളാണ് അൻവർ ഉന്നയിച്ചത്. തെളിവുകൾ സഹിതം അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയതായി അൻവർ പറഞ്ഞു. 

READ MORE: സമരം ചെയ്യുന്നവര്‍ക്ക് ഉപാധികള്‍ വെക്കുന്ന അത്യപൂര്‍വ സംസ്ഥാനം; പോരാട്ടം തുടരുമെന്ന് രാഹൂൽ മാങ്കൂട്ടത്തിൽ

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കെതിരെയും ഗുരുതര ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് പൊലീസ് അന്വേഷണത്തിലേക്ക് കടന്നത്. എഡിജിപി അജിത് കുമാറിൻ്റെ സ്വർണക്കടത്ത് ബന്ധം, എടവണ്ണയിലെ റിദാൻ ബാസിലിൻ്റെ കൊലപാതകത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക്, സോളാർ കേസ് അട്ടിമറി തുടങ്ങിയ ആരോപണങ്ങളിലുള്ള തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയതായാണ് വിവരം.

READ MORE: മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡിജിപി; അജിത് കുമാറിനെതിരായ അന്വേഷണ വിവരങ്ങൾ അറിയിച്ചു


KERALA
"എനിക്ക് തട്ടിപ്പിനെക്കുറിച്ച് അറിവില്ല"; ബിജെപി നേതാവ് എ.എൻ. രാധാകൃഷ്ണൻ്റെ മൊഴിയെടുത്ത് ക്രൈം ബ്രാഞ്ച്
Also Read
user
Share This

Popular

NATIONAL
WORLD
പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരൻ; ഷെയ്ഖ് സജാദ് ഗുൽ കേരളത്തിൽ പഠിച്ചിരുന്നതായി റിപ്പോർട്ട്