ഖത്തറിൽ ഹജ്ജ് രജിസ്‌ട്രേഷൻ ഞായറാഴ്ച മുതൽ

ഖത്തറിൽ നിന്ന് ഇത്തവണ 4400 പേർക്കാണ് ഹജ്ജിന് പോകാൻ അവസരമുള്ളതെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു
ഖത്തറിൽ ഹജ്ജ് രജിസ്‌ട്രേഷൻ ഞായറാഴ്ച മുതൽ
Published on


ഖത്തറിൽ ഹജ്ജിനുള്ള രജിസ്‌ട്രേഷൻ ഞായറാഴ്ച മുതൽ തുടങ്ങും. ഇത്തവണ ഹജ്ജ് നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്ക് സെപ്റ്റംബർ 22 മുതൽ രജിസ്റ്റർ ചെയ്യാം. ഞായറാഴ്ച രാവിലെ 8 മണി മുതൽ രജിസ്ട്രേഷന് സൗകര്യമുണ്ട്. Hajj.gov.qa എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കണം. 18 വയസ് കഴിഞ്ഞ സ്വദേശികൾക്ക് അപേക്ഷിക്കാം. ഇവർക്ക് മൂന്ന് പേരെ ഒപ്പം കൂട്ടാനും അവസരമുണ്ട്.

പ്രവാസികൾക്കും ഇതര ജിസിസി പൗരന്മാർക്കും ഖത്തറിൽ നിന്ന് ഹജ്ജിന് പോകാൻ നിലവിൽ അവസരമുണ്ട്. 45 വയസ് തികഞ്ഞിരിക്കണം എന്നതാണ് ഏക നിബന്ധന. ഇവർ 15 വർഷമായി ഖത്തറിലെ പ്രവാസി ആയിരിക്കണമെന്നും നിബന്ധനയുണ്ട്. ഖത്തറിൽ നിന്ന് ഇത്തവണ 4400 പേർക്കാണ് ഹജ്ജിന് പോകാൻ അവസരമുള്ളതെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com