35 പന്തിൽ നിന്ന് സെഞ്ചുറി തികച്ച് ഇന്ത്യൻ താരത്തിൻ്റെ വേഗമേറിയ ഐപിഎൽ സെഞ്ച്വറിയെന്ന റെക്കോർഡും വൈഭവ് സ്വന്തം പേരിലാക്കിയിരുന്നു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും വൈഭവം മറന്ന് രാജസ്ഥാൻ റോയൽസിൻ്റെ യങ് സെൻസേഷൻ 14കാരൻ വൈഭവ് സൂര്യവൻഷി. ഗുജറാത്ത് ടൈറ്റൻസിനെതിരെ 38 പന്തിൽ നിന്ന് 101 റൺസെടുത്ത് മിന്നും പ്രകടനമാണ് കൗമാര താരം നടത്തിയത്. 35 പന്തിൽ നിന്ന് സെഞ്ചുറി തികച്ച് ഇന്ത്യൻ താരത്തിൻ്റെ വേഗമേറിയ ഐപിഎൽ സെഞ്ച്വറിയെന്ന റെക്കോർഡും വൈഭവ് സ്വന്തം പേരിലാക്കിയിരുന്നു.
എന്നാൽ, അതിന് ശേഷം കളിച്ച രണ്ട് മത്സരങ്ങളിലും വൈഭവിൻ്റെ വെടിക്കെട്ട് ബാറ്റിങ് കാണാൻ ടെലിവിഷൻ സ്ക്രീനിന് മുന്നിൽ കണ്ണുനട്ടിരുന്നവർക്ക് കടുത്ത നിരാശയായിരുന്നു ഫലം. മുംബൈ ഇന്ത്യൻസിനെതിരായ തൊട്ടടുത്ത മത്സരത്തിൽ ഡക്കായിരുന്നു സ്കോർ. രണ്ട് പന്തു നേരിട്ട വൈഭവ് പൂജ്യത്തിന് പുറത്തായി. എല്ലാ കളികളിലും ഒരാൾക്ക് തിളങ്ങാനാവില്ലല്ലേ... അടുത്ത കളിയിൽ കാണാമെന്ന് ആശ്വസിച്ച ആരാധകർക്ക് മുന്നിൽ കൊച്ചുപയ്യൻ വീണ്ടും നിരാശപ്പെടുത്തുന്ന ബാറ്റിങ്ങാണ് പുറത്തെടുത്തത്.
ALSO READ: വിഘ്നേഷിന് പകരക്കാരനായി; ആരാണ് മുംബൈ ഇന്ത്യൻസിൻ്റെ പുതിയ മാജിക്കൽ ലെഗ് സ്പിന്നർ?
മുൻ മത്സരത്തിലേതിന് സമാനമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും വെറും രണ്ട് പന്തുകൾ മാത്രമായിരുന്നു വൈഭവിൻ്റെ ഇന്നിങ്സിന് ആയുസ്സ്. വൈഭവ് അറോറയെറിഞ്ഞ ആദ്യ ഓവറിൽ നേരിട്ട ആദ്യ പന്തിൽ തന്നെ ബൗണ്ടറിയോടെ തുടങ്ങിയ സൂര്യവൻഷി വീണ്ടും മായാജാലം തുടരുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാൽ തൊട്ടടുത്ത പന്തിൽ (0.4) കെകെആർ നായകൻ അജിൻക്യ രഹാനെക്ക് അനായാസ ക്യാച്ച് സമ്മാനിച്ച് വൈഭവ് മടങ്ങി.
ALSO READ: ഐപിഎൽ ചരിത്രത്തിലാദ്യം; റൺവേട്ടയിൽ പുതുചരിത്രമെഴുതി കിങ് കോഹ്‌ലി
പതിനാലുകാരൻ പയ്യൻ്റെ ഫിയർലസ് ബാറ്റിങ് പ്രതീക്ഷിച്ചവർക്ക് പതിവുപോലെ കടുത്ത നിരാശ തന്നെയായിരുന്നു ഫലം. പരിക്കേറ്റ സഞ്ജു സാംസണ് പകരമായി രാജസ്ഥാൻ റോയൽസിൻ്റെ ഓപ്പണറായി എത്തിയതാണ് വൈഭവ് സൂര്യവംശി. എന്നാൽ മുൻ നായകനെ പോലെ സ്ഥിരതയില്ലാത്ത ബാറ്റിങ് പ്രകടനമാണ് വൈഭവും നടത്തുന്നത്.