''ഫോണിലൂടെയാണ് രാജ്നാഥ് സിംഗും പീറ്റ് ഹെഗ്സെത്തും സംസാരിച്ചത്''
ഇന്ത്യ-പാകിസ്ഥാന്‍ നയതന്ത്ര സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി സംസാരിച്ച് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. ഫോണിലൂടെയാണ് ഇരുവരും സംസാരിച്ചത്.
പാകിസ്ഥാന്‍ ഇന്ത്യന്‍ അതിര്‍ത്തിയില്‍ തുടര്‍ച്ചയായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യം സംബന്ധിച്ചാണ് ഇരുവരും ചര്‍ച്ച നടത്തിയതെന്നാണ് സൂചന. കുപ്വാരയിലും ഉറിയിലും അഖ്‌നൂറിലുമടക്കമാണ് പാകിസ്ഥാന്‍ പ്രകോപനം തുടരുന്നത്.
ALSO READ: തിരിച്ചടി ഭയന്ന് പാകിസ്ഥാൻ; ലഷ്കറെ ത്വയ്ബ തലവൻ്റെ സുരക്ഷ വർധിപ്പിച്ചു
അതേസമയം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ലഷ്‌കറെ ത്വയ്ബ തലവന്റെ സുരക്ഷ പാകിസ്ഥാന്‍ വര്‍ധിപ്പിച്ചിരുന്നു. ലഷ്‌കറെ ത്വയ്ബ തലവന്‍ ഹാഫിസ് സയിദിന്റെ സുരക്ഷയാണ് വര്‍ധിപ്പിച്ചത്. സുരക്ഷയ്ക്ക് സ്പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിലെ മുന്‍ കമാന്‍ഡോകളെ ചുമതലപ്പെടുത്തുമെന്ന് പാകിസ്ഥാന്‍ സുരക്ഷാ വിഭാഗം അറിയിച്ചു.
ലഷ്‌കറെ ത്വയ്ബ സംഘടനയില്‍ പെട്ടവര്‍ക്കെതിരെ രഹസ്യ ഓപ്പറേഷന്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന റിപ്പോര്‍ട്ടിന് പിന്നാലെയാണ് സുരക്ഷ ശക്തമാക്കിയതെന്ന് ദി ഇക്കണോമിക്സ് റിപ്പോര്‍ട്ട് ചെയ്തു. സയിദിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി പാകിസ്ഥാന്റെ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പിലെ (എസ്എസ്ജി) മുന്‍ കമാന്‍ഡോകളെ വിന്യസിച്ചിട്ടുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചതായും ദി ഇക്കണോമിക്സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.