അൻവർ എന്ന വ്യക്തിയല്ല, ഉയർത്തിയ ആരോപണങ്ങളാണ് പ്രധാനം: രമേശ് ചെന്നിത്തല

അൻവറിനെതിരെ കേസെടുക്കുകയും തടയണ പൊളിക്കുകയും ആണ് ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല വിമർശിച്ചു
അൻവർ എന്ന വ്യക്തിയല്ല, ഉയർത്തിയ ആരോപണങ്ങളാണ് പ്രധാനം: രമേശ് ചെന്നിത്തല
Published on

അൻവർ എന്ന വ്യക്തിയല്ല, ഉയർത്തിയ ആരോപണങ്ങളാണ് പ്രധാനമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആരോപണങ്ങളിൽ നിന്ന് മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്നും അൻവറിനെതിരെ കേസെടുക്കുകയും തടയണ പൊളിക്കുകയുമാണ് ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല വിമർശിച്ചു.


മുഖ്യമന്ത്രിക്കെതിരെ സംസാരിച്ചാൽ ഭരണകൂടം എങ്ങനെ പ്രതികരിക്കും എന്നതിൻ്റെ തെളിവാണ് ഇതെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു. സിപിഎമ്മിൻ്റെ രാഷ്ട്രീയ വൈരാഗ്യം ആണ് ഇതിന് പിന്നിലെന്ന് വ്യക്തമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അതേസമയം, പാർട്ടിയെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും എന്നെ തള്ളിപ്പറഞ്ഞത് പാർട്ടിയാണെന്നും ഈ നിമിഷം വരെ ജീവിച്ചത് പാർട്ടിയെ അനുസരിച്ചാണ് എന്നും അൻവർ പറഞ്ഞിരുന്നു. ആളുകൾക്ക് കേർക്കാൻ താൽപ്പര്യം ഉള്ളത് കൊണ്ടാണ് മാധ്യമങ്ങൾ തൻ്റെ കൂടെ നിൽക്കുന്നതെന്നും അൻവർ കൂട്ടിച്ചേർത്തു.

തന്നെ സ്നേഹിക്കുന്നവർ 140 മണ്ഡലങ്ങളിലും ഉണ്ട്. താൻ പറഞ്ഞതിനെ പറ്റി കേരളത്തിലെ മൂന്നര കോടി ജനങ്ങൾക്ക് നല്ല ബോധ്യം ഉണ്ടെന്നും എന്നാൽ മുഖ്യമന്ത്രി തലയ്ക്ക് വെളിവില്ലാതെ എന്തൊക്കെയോ പറയുന്നുവെന്നും അൻവർ പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com