
രഞ്ജി ട്രോഫി ക്രിക്കറ്റിലെ നാലാം മത്സരത്തില്‍ യുപിക്കെതിരെ കേരളത്തിന് മുൻതൂക്കം. മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സ് ആരംഭിച്ച യുപി 66/2 എന്ന നിലയിലാണ്. കേരളത്തിൻ്റെ ഒന്നാമിന്നിങ്സ് സ്കോറിനേക്കാൾ 167 റൺസിന് പുറകിലാണ് ഉത്തർപ്രദേശ്.
നാലാം ദിനം സന്ദർശകരെ അതിവേഗം പുറത്താക്കി നിർണായകമായ മൂന്ന് പോയിൻ്റ് കൂടി സ്വന്തമാക്കാനാകും സച്ചിൻ ബേബിയും സംഘവും ശ്രമിക്കുക. പ്രിയം ഗാർഗ് (22), ആര്യൻ ജുയൽ (12) എന്നിവരാണ് പുറത്തായത്. ജലജ് സക്സേനയും കെഎം ആസിഫും ഓരോ വിക്കറ്റ് വീതം നേടി. മാധവ് കൗശിക്കും (27), നിതീഷ് റാണയുമാണ് (5) ക്രീസിലുള്ളത്.
നേരത്തെ കേരളത്തിൻ്റെ ഒന്നാമിന്നിങ്സ് 395ൽ അവസാനിച്ചു. സൽമാൻ നിസാർ (93), സച്ചിൻ ബേബി (83), അസ്ഹറുദീൻ (40), ജലജ് സക്സേന (35) എന്നിവരാണ് തിളങ്ങിയത്. ആഖിബ് ഖാൻ മൂന്ന് വിക്കറ്റും, ശിവം ശർമ, സൗരഭ് കുമാർ, ശിവം ശർമ എന്നിവർ രണ്ടുവീതം വിക്കറ്റുമെടുത്തു.