
ടി.സിദ്ദീഖ് എംഎൽഎക്കെതിരെ ഗുരുതര ആരോപണവുമായി പീഡനക്കേസിലെ പരാതിക്കാരി. താൻ ഇരയായ കേസ് അട്ടിമറിക്കാൻ സിദ്ദീഖ് കൂട്ടുനിന്നുവെന്നാണ് കോഴിക്കോട് സ്വദേശിയായ യുവതിയുടെ ആരോപണം. കേസിൽ അപ്പീലിന് പോകുമെന്നും യുവതി വ്യക്തമാക്കി.
2017 ൽ വ്യാജ ഡോക്ടർ ചമഞ്ഞ് പരിചയപ്പെട്ട യൂട്യൂബ് ചാനൽ അവതാരകൻ പീഡിപ്പിച്ചു എന്നായിരുന്നു പരാതി. മകൻ്റെ ചികിത്സക്കായാണ് അരക്കിണർ സ്വദേശിയായ യുവാവിൻ്റെ അടുക്കൽ എത്തിയത്. കുട്ടിയെ ചികിത്സിക്കാനായി എത്തിയപ്പോൾ കെട്ടിയിട്ട് പീഡിപ്പിച്ചുവെന്നാണ് യുവതി പറയുന്നത്.
തുടർന്ന് മാറാട് പൊലീസിൽ പരാതി നൽകി. എന്നാൽ ടി. സിദ്ദീഖ് എംഎൽഎ ഇടപെട്ട് കേസ് അട്ടിമറിച്ചു എന്നാണ് യുവതിയുടെ ആരോപണം. റോഷൻ എന്ന വ്യാജ പേരിൽ ഡോക്ടർ ചമഞ്ഞ അരിക്കണർ സ്വദേശിയായ യുവാവ് കേസിൻ്റെ പേരിൽ ഇപ്പോഴും വേട്ടയാടുന്നുണ്ടെന്നും യുവതി പറയുന്നു.