
കാട്ടാന ആക്രമണത്തിൽ പകച്ചുപോയെന്ന് അതിരപ്പിള്ളിയിൽ രവിയുടെ പ്രതികരണം ന്യൂസ് മലയാളത്തിന്. കാട്ടാന ഓടിച്ചപ്പോൾ രക്ഷപ്പെടാനായി പുഴയിലൂടെ നീന്തി രക്ഷപ്പെടാൻ ശ്രമിച്ച സതീശൻ്റെ കാൽ പാറയിൽ തുടങ്ങി. തൻ്റെ ഭാര്യയെ ആന തുമ്പി കൈ കൊണ്ട് അടിച്ചുവെന്നും രവി പറയുന്നു.
ആക്രമണം അപ്രതീക്ഷിതമായിരുന്നു, പകച്ചുപോയെന്നും രവി പറയുന്നു. കൂട്ടമായാണ് ആനകൾ വന്നത്. രാത്രിയായതിനാൽ കാണാൻ പറ്റിയില്ല. തങ്ങൾ അവിടെ വിശ്രമിക്കാനായി ഇരുന്നതാണ്. വെള്ളത്തിലിറങ്ങി നീന്തിയതുകൊണ്ടാണ് രക്ഷപ്പെട്ടത്. സതീശനും ഭാര്യയും നീന്താൻ ശ്രമിച്ചു. സതീശൻ്റെ കാൽ പാറയിൽ കുടുങ്ങിയാണ് മരിച്ചതെന്നും രവി പറയുന്നു. തൻ്റെ ഭാര്യയെ ആന തുമ്പി കൈകൊണ്ട് അടിച്ചെന്നും രവി പറയുന്നു. നട്ടെല്ലിന് ഗുരുതര പരിക്കേറ്റ രവിയെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റും.
അതിരപ്പിള്ളിയിൽ 24 മണിക്കൂറിനുള്ളിൽ കാട്ടാന ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടതിനെ തുടർന്ന് നാളെ ജനകീയ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. എല്ലാ രാഷ്ട്രീയ പാർട്ടികളും ചേർന്നാണ് ഹർത്താൽ നടത്തുന്നത്. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.
വാഴച്ചാൽ സ്വദേശികളായ അംബിക, സതീഷ് എന്നിവരാണ് ഇന്ന് രാവിലെയോടെ അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ മരിച്ചത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപം വഞ്ചിക്കടവിൽ ആയിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനവിഭവങ്ങൾ ശേഖരിക്കാൻ വേണ്ടിയായിരുന്നു ഇന്നലെ നാല് പേരടങ്ങുന്ന സംഘം വനത്തിലേക്ക് പോയത്. കാട്ടാനയുടെ മുന്നിൽ പെട്ട ഇവർ ചിതറി ഓടുകയായിരുന്നു. രക്ഷപ്പെടുന്നതിനിടയിൽ ഇവരുടെ കൂടെ ഉണ്ടായിരുന്നവർക്ക് പരിക്കേറ്റിരുന്നു.