fbwpx
'നവീന്‍ ബാബു അഴിമതിക്കാരനല്ല, നല്ല ട്രാക്ക് റെക്കോര്‍ഡുള്ള ഉദ്യോഗസ്ഥന്‍'; കണ്ണൂരില്‍ തുടരട്ടെയെന്ന് തീരുമാനിച്ചത് സിപിഎമ്മെന്ന് ബന്ധു
logo

ന്യൂസ് ഡെസ്ക്

Posted : 15 Oct, 2024 01:39 PM

നേരത്തെ സ്ഥലം മാറ്റത്തിന് ശ്രമം നടത്തിയെങ്കിലും ആദ്യം വിജയിച്ചില്ല. നല്ല ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ കണ്ണൂരില്‍ തന്നെ തുടരട്ടെ എന്ന് പാര്‍ട്ടി നേതൃത്വം അറിയിക്കുകയായിരുന്നു.

KERALA

ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബു നല്ല ട്രാക്ക് റെക്കോര്‍ഡ് ഉള്ള ആളായിരുന്നുവെന്ന് ബന്ധു. പ്രതിഫലം വാങ്ങി ജോലി ചെയ്യുന്ന ആളല്ല നവീന്‍ എന്നും ബന്ധുവായ ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു. നവീന്‍ അഴിമതിക്കാരനല്ല. അവനെ അറിയുന്നവരോട് ചോദിച്ചു നോക്കൂ എന്നും ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.

നേരത്തെ സ്ഥലം മാറ്റത്തിന് ശ്രമം നടത്തിയെങ്കിലും ആദ്യം വിജയിച്ചില്ല. നല്ല ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ കണ്ണൂരില്‍ തന്നെ തുടരട്ടെ എന്ന് പാര്‍ട്ടി നേതൃത്വം അറിയിക്കുകയായിരുന്നു. സിപിഎം ഇടപെട്ടാണ് ഇപ്പോള്‍ സ്ഥലംമാറ്റംകിട്ടിയതെന്നും ബാലകൃഷ്ണന്‍ നായര്‍ പറഞ്ഞു.


ALSO READ: 'വിളിക്കാത്ത ചടങ്ങില്‍ പോയതില്‍ ഗൂഢലക്ഷ്യം, രേഖാമൂലം പരാതി നല്‍കും': പി.പി. ദിവ്യക്കെതിരെ സിപിഎം നേതാവ്


ഉദ്യോഗസ്ഥനെന്ന നിലയില്‍ നവീനെക്കുറിച്ച് ആര്‍ക്കും ഒരു കുറ്റവും പറയാന്‍ കഴിയില്ലെന്ന് പത്തനംതിട്ട സിപിഎം ജില്ലാ കമ്മിറ്റിയംഗം മലയാലപ്പുഴ മോഹനനും പ്രതികരിച്ചിരുന്നു. തെറ്റു സംഭവിച്ചിട്ടുണ്ടെങ്കില്‍ ദിവ്യ എന്നല്ല ആര്‍ക്കെതിരെ ആയാലും നടപടി സ്വീകരിക്കണം. പാര്‍ട്ടിക്ക് രേഖമൂലം പരാതി നല്‍കേണ്ടി വന്നാല്‍ അങ്ങനെയും ചെയ്യുമെന്നും മോഹന്‍ പറഞ്ഞിരുന്നു.


ഇന്ന് രാവിലെയാണ് എഡിഎം നവീന്‍ ബാബുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തിയ പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതില്‍ മനം നൊന്താണ് ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ട്. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്ന് പി.പി. ദിവ്യ വേദിയില്‍ തുറന്നടിച്ചിരുന്നു. പിന്നാലെ നവീന്‍ ബാബുവിന് ഉപഹാരം നല്‍കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് വേദി വിടുകയും ചെയ്തു.



KERALA
ജൂനിയർ അഭിഭാഷകയ്ക്ക് സീനിയറിന്‍റെ മർദനം: ബേയിലിൻ ദാസിനെ സസ്‌പെൻഡ് ചെയ്ത് തിരുവനന്തപുരം ബാർ അസോസിയേഷൻ
Also Read
user
Share This

Popular

KERALA
KERALA
കശ്മീർ വിനോദയാത്രക്കിടെ പതിമൂന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം: അധ്യാപകൻ അറസ്റ്റിൽ