റഷ്യൻ കൂലിപ്പട്ടാളത്തില്‍ ചേർന്ന ഇന്ത്യക്കാരുടെ മോചനം; ആദ്യ സംഘം രണ്ട് ദിവസത്തിനുള്ളില്‍ നാട്ടിലേക്ക്

മലയാളികൾ അടക്കമുള്ളവരുടെ സംഘത്തെയും ഉടൻ നാട്ടിലെത്തിക്കുമെന്നാണ് സൂചന.
റഷ്യൻ കൂലിപ്പട്ടാളത്തില്‍ ചേർന്ന ഇന്ത്യക്കാരുടെ മോചനം; ആദ്യ സംഘം രണ്ട് ദിവസത്തിനുള്ളില്‍ നാട്ടിലേക്ക്
Published on


റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ ചേര്‍ന്ന ഇന്ത്യാക്കാര്‍ നാട്ടിലേക്ക്. ആദ്യ സംഘത്തെ രണ്ട് ദിവസത്തിനുള്ളില്‍ നാട്ടിലേക്ക് അയക്കും. മോസ്കോയിൽ എത്തിയ 15 അംഗ സംഘമാവും നാട്ടിലേക്ക് മടങ്ങി വരിക. മലയാളികൾ അടക്കമുള്ളവരുടെ സംഘത്തെയും ഉടൻ നാട്ടിലെത്തിക്കുമെന്നാണ് സൂചന. നാട്ടിലേക്ക് മടങ്ങുന്നവർക്ക് സൗജന്യ വിമാന ടിക്കറ്റ് നൽകുമെന്ന് എംബസി അധികൃതർ കുടുങ്ങി കിടക്കുന്നവരെ അറിയിച്ചു. വിദേശകാര്യ മന്ത്രാലയത്തിൽ നിന്ന് ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചതായി പാർലമെൻ്റ് അംഗം വിക്രംജിത്ത് സിംഗ് സാഹ്നി എക്സിലൂടെ അറിയിച്ചു.

അഞ്ച് മലയാളികൾ ഉൾപ്പടെയുള്ള 68 ഇന്ത്യക്കാരെ യുദ്ധമേഖകളില്‍ നിന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയിരുന്നു. റഷ്യയില്‍ തൊഴില്‍ തട്ടിപ്പിനിരയായി മലയാളികൾ കുടുങ്ങികിടക്കുന്നെന്ന ന്യൂസ് മലയാളം വാർത്തക്ക് പിന്നാലെയാണ് ഇന്ത്യൻ എംബസിയും റഷ്യൻ ഗവൺമെൻ്റും മോചനത്തിനായുള്ള നടപടികൾ ആരംഭിച്ചത്.

തൃശൂർ കൊരട്ടി സ്വദേശി സന്തോഷ് ഷൺമുഖൻ, എറണാകുളം കുറുമ്പശേരി സ്വദേശി റെനിൽ തോമസ്, കൊല്ലം മേയനൂർ സ്വദേശി സിബി, കുട്ടനെല്ലൂർ സ്വദേശി ബിനിൽ, മണലൂർ സ്വദേശി ജെയ്ൻ എന്നിവരാണ് റഷ്യയില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍.

തട്ടിപ്പിനിരയായ മലയാളികളെ തിരികെയെത്തിക്കണമെന്നും റഷ്യ-യുക്രെയ്ൻ അതിർത്തിയിലെ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ ഭൗതിക ശരീരം നാട്ടിലെത്തിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന് കത്തയച്ചിരുന്നു. തൃശൂർ സ്വദേശിയായ സന്ദീപ് ചന്ദ്രന്റെ മൃതദേഹം റഷ്യയിലെ റോസ്തോവിൽ ഉണ്ടെന്ന് റഷ്യയിലെ ഇന്ത്യൻ എംബസി റിപ്പോർട്ട് ചെയ്തിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com