കുട്ടിയും കുടുംബവും അവധിക്ക് ക്രീക്ക് സന്ദർശിച്ചിരുന്നതായും, തൊട്ടടുത്ത പ്രദേശത്ത് ഒരു കറുത്ത മുതലയെ കണ്ടതായും പൊലീസ് എബിസി റേഡിയോയോട് പറഞ്ഞു.
വടക്കൻ ഓസ്ട്രേലിയയിൽ കാണാതായ 12 വയസ്സുള്ള കുട്ടിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി ഓസ്‌ട്രേലിയൻ പൊലീസ് അറിയിച്ചു. കുട്ടിയെ മുതല ആക്രമിച്ചതായാണ് പൊലീസ് സംശയിക്കുന്നത്.
ഓസ്‌ട്രേലിയ നോർത്തേൺ ടെറിട്ടറിയുടെ തലസ്ഥാനമായ ഡാർവിനിൽ 350ഓളം ആളുകൾ താമസിക്കുന്ന വിദൂര പട്ടണമായ പാലുമ്പയ്ക്ക് സമീപമുള്ള ഒരു തോട്ടിൽ നീന്തുന്നതിനിടെയാണ് ചൊവ്വാഴ്ച വൈകുന്നേരം കുട്ടിയെ കാണാതായത്. തുടർന്ന് കുട്ടിക്കായുള്ള തിരച്ചിൽ തുടർന്നുകൊണ്ടിരിക്കുകയായിരുന്നു. അതിനിടെയാണ് കുട്ടിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ വാർത്ത പൊലീസ് പുറത്തുവിട്ടത്.
ബ്രിട്ടനേക്കാൾ ആറിരട്ടിയിലധികം വലിപ്പമുള്ള നോർത്തേൺ ടെറിട്ടറിയിൽ 100,000ത്തിലധികം മുതലകളുണ്ട്. ആറ് മീറ്റർ വരെ നീളത്തിൽ വളരുന്ന ഇവ, മാരകമായ ആക്രമണങ്ങൾ നടത്തുന്നത് താരതമ്യേന വിരളമാണ്. കുട്ടിയും കുടുംബവും അവധിക്ക് ക്രീക്ക് സന്ദർശിച്ചിരുന്നതായും, തൊട്ടടുത്ത പ്രദേശത്ത് ഒരു കറുത്ത മുതലയെ കണ്ടതായും പൊലീസ് എബിസി റേഡിയോയോട് പറഞ്ഞു.