പ്രശസ്ത നിയമ വിദഗ്ധനും രാഷ്ട്രീയ നിരീക്ഷകനുമായ എ.ജി. നൂറാനി അന്തരിച്ചു

ദ ഡിസ്ട്രക്ഷന്‍ ഓഫ് ഹൈദരാബാദ് എന്ന ഏറെ ചര്‍ച്ചയായ പുസ്തകം അടക്കം നിരവധി കൃതികള്‍ രചിച്ചിട്ടുണ്ട്.
എ ജി നൂറാനി
എ ജി നൂറാനി
Published on


പ്രശസ്ത ചരിത്ര പണ്ഡിതനും നിയമവിദഗ്ധനും നിരൂപകനുമായ അബ്ദുള്‍ ഗഫൂര്‍ മജീദ് നൂറാനി (എ.ജി. നൂറാനി) അന്തരിച്ചു. 94 വയസായിരുന്നു. സുപ്രീം കോടതിയിലും ബോംബെ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്ന നൂറാനി നിരവധി വിഷയങ്ങളില്‍ ആഴത്തിലുള്ള അറിവുള്ള വ്യക്തിയും രാഷ്ട്രീയ നിരീക്ഷകനുമായിരുന്നു.


1930 സെപ്തംബര്‍ 16ന് ബോംബെയിലാണ് എജി നൂറാനിയുടെ ജനനം. ദ ആര്‍എസ്എസ് ആന്‍ഡ് ദ ബിജെപി: എ ഡിവിഷന്‍ ഓഫ് ലേബര്‍, ആര്‍ട്ടിക്കിള്‍ 370: എ കോണ്‍സ്റ്റിറ്റിയൂഷണല്‍ ഹിസ്റ്ററി ഓഫ് ജമ്മു ആന്‍ഡ് കശ്മീര്‍, ജിന്ന ആന്‍ഡ് തിലക്: കോമ്രേഡ്‌സ് ഇന്‍ ദ ഫ്രീഡം സ്ട്രഗിള്‍, കോണ്‍സ്റ്റിറ്റിയൂഷണല്‍ റൈറ്റ്‌സ് ആന്‍ഡ് സിറ്റിസണ്‍ റൈറ്റ്‌സ്, ദ ഡിസ്ട്രക്ഷന്‍ ഓഫ് ഹൈദരാബാദ്, സവര്‍ക്കര്‍ ആന്‍ഡ് ഹിന്ദുത്വ തുടങ്ങി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.







Related Stories

No stories found.
News Malayalam 24x7
newsmalayalam.com