fbwpx
കാനില്‍ കണ്ടുമുട്ടി സുഹൃത്തുക്കള്‍; സ്‌നേഹം പങ്കിട്ട് അനുപം ഖേര്‍, റോബര്‍ട്ട് ഡി നീറോ
logo

ന്യൂസ് ഡെസ്ക്

Last Updated : 16 May, 2025 03:20 PM

ഇരുവരും 2012ല്‍ പുറത്തിറങ്ങിയ ഓസ്‌കാര്‍ നോമിനേറ്റഡ് ചിത്രം 'സില്‍വര്‍ ലൈനിങ് പ്ലേബുക്കില്‍' ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്

BOLLYWOOD MOVIE



78-ാമത് കാന്‍ ചലച്ചിത്ര മേളയില്‍ വെച്ച് കാലങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയിരിക്കുകയാണ് രണ്ട് സുഹൃത്തുക്കള്‍. സമൂഹമാധ്യമത്തില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുകയാണ് ഇവരുടെ കൂടിക്കാഴ്ച്ച. ഹോളിവുഡ് താരം റോബര്‍ട്ട് ഡി നീറോയും ബോളിവുഡ് താരം അനുപം ഖേറുമാണ് കാനില്‍ കണ്ടുമുട്ടിയ ആ സുഹൃത്തുക്കള്‍. ഇരുവരും 2012ല്‍ പുറത്തിറങ്ങിയ ഓസ്‌കാര്‍ നോമിനേറ്റഡ് ചിത്രം 'സില്‍വര്‍ ലൈനിങ് പ്ലേബുക്കില്‍' ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. അവിടെ വെച്ചാണ് ഇരുവരും സുഹൃത്തുക്കളാകുന്നത്.

റോബര്‍ട്ട് ഡി നീറോ കാനിലെ ഓണററി പുരസ്‌കാരമായ പാം ഡി ഓറിന് ഈ വര്‍ഷം അര്‍ഹനായിരുന്നു. മേളയുടെ ഉദ്ഘാടന ദിവസം നടന്‍ ലിയോനാര്‍ഡോ ഡീകാപ്രിയോ ആണ് റോബര്‍ട്ടിന് പുരസ്‌കാരം നല്‍കി ആദരിച്ചത്. അനുപം ഖേര്‍ താന്‍ സംവിധാനം ചെയ്ത 'തന്‍വി ദ ഗ്രേറ്റി'ന്റെ വേള്‍ഡ് പ്രീമിയറിനായാണ് കാനില്‍ എത്തിയത്. അതിനിടയിലാണ് അനുപം ഖേര്‍ സുഹൃത്തായ റോബര്‍ട്ട് ഡി നീറോയുമായി കൂടിക്കാഴ്ച്ച നടത്തിയത്. റോബര്‍ട്ടിനെ കണ്ട വിവരം അനുപം ഖേര്‍ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്.



ALSO READ : 'ഡീയസ് ഈറേ' തിയേറ്ററുകളിലേക്ക്; ഹാലോവീന്‍ ദിനത്തില്‍ പ്രണവെത്തും




അനുപം ഖേര്‍ പങ്കുവെച്ച വീഡിയോയില്‍ റോബര്‍ട്ട് ഡി നീറോ അദ്ദേഹത്തിന് മുത്തം നല്‍കുകയും ഇരുവരും ആലിംഗനം ചെയ്യുകയും ചെയ്യുന്നുണ്ട്. "എന്റെ പ്രിയ സുഹൃത്ത് റോബര്‍ട്ടിനെ കാണാനായത് മികച്ചൊരു അനുഭവമായിരുന്നു", എന്നാണ് അനുപം ഖേര്‍ കുറിച്ചത്.

തന്റെ ചിത്രത്തിലെ താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും അനുപം ഖേര്‍ റോബര്‍ട്ട് ഡി നീറോയ്ക്ക് പരിചയപ്പെടുത്തി. "തന്‍വി ദ ഗ്രേറ്റിന്റെ വേള്‍ഡ് പ്രീമിയറിനെ കുറിച്ച് റോബര്‍ട്ടിനോട് ഞാന്‍ പറഞ്ഞു. അദ്ദേഹം തന്‍വിയായി അഭിനയിക്കുന്ന ശുഭാംഗിയെ പരിചയപ്പെട്ടു. ചിത്രത്തിന്റെ പോസ്റ്ററും ഞാന്‍ അദ്ദേഹത്തിന് കാണിച്ചുകൊടുത്തു. റോബര്‍ട്ടിന് അത് വളരെ അധികം ഇഷ്ടപ്പെട്ടു", അനുപം ഖേര്‍ കുറിച്ചു.

അതേസമയം അനുപം ഖേര്‍ സംവിധാനം ചെയ്ത 'തന്‍വി ദ ഗ്രേറ്റ്' മെയ് 17നാണ് കാനില്‍ പ്രദര്‍ശിപ്പിക്കുന്നത്. കരണ്‍ ടാക്കര്‍, ബോബന്‍ ഇറാനി, ജാക്കി ഷ്രോഫ്, അരവിന്ദ് സ്വാമി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. ഗെയിം ഓഫ് ത്രോണ്‍സ് താരം ഇയാന്‍ ഗ്ലെന്നും സിനിമയിലുണ്ട്.

FACT CHECK
ഇന്ത്യൻ സഞ്ചാരികളോട് യാത്രകൾ റദ്ദാക്കരുതെന്ന് തുർക്കി സർക്കാർ പറഞ്ഞോ? പ്രചരിക്കുന്ന അറിയിപ്പിൻ്റെ സത്യമെന്ത്
Also Read
user
Share This

Popular

KERALA
FOOTBALL
മലപ്പട്ടത്തെ പ്രകോപന മുദ്രാവാക്യം: യൂത്ത് കോൺഗ്രസ്‌ ജില്ലാ പ്രസിഡൻ്റ് വിജിൽ മോഹനൻ ഉൾപ്പടെ 6 നേതാക്കൾക്കെതിരെ കേസ്