ഇന്ന് 77-ാമത് കരസേനാ ദിനം; പരേഡിൽ ശ്രദ്ധ നേടി 'റോബോട്ടിക് ഡോഗുകൾ'

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സൈനിക മേധാവിയായി ജനറൽ കെ.എം. കരിയപ്പ സ്ഥാനമേറ്റതിൻ്റെ ഓർമയ്ക്കായാണ് എല്ലാവർഷവും കരസേന ദിനം ആചരിച്ചുവരുന്നത്
പരേഡിൽ അണിനിരന്ന റോബോട്ടിക് നായകൾ
പരേഡിൽ അണിനിരന്ന റോബോട്ടിക് നായകൾ
Published on

ഇന്ത്യയുടെ 77-മത് കരസേനാ ദിനം പുനെയിൽ ആഘോഷിച്ചു. ചരിത്രത്തിൽ ഇത് മൂന്നാം തവണയാണ് ഡൽഹിക്ക് പുറത്ത് കരസേന ദിനം ആഘോഷിക്കുന്നത്. കരസേനയുടെ ശക്തി വിളിച്ചോതിക്കൊണ്ട് വിവിധ റെജിമെൻ്റുകളുടെ അഭ്യാസവും റോബോട്ടിക് നായകളുടെ പ്രകടനവും ചടങ്ങിലുണ്ടായിരുന്നു. നേപ്പാൾ സൈന്യത്തിൻ്റെ ബാൻഡും ചടങ്ങിൽ പങ്കാളികളായി.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ സൈനിക മേധാവിയായി ജനറൽ കെ.എം. കരിയപ്പ സ്ഥാനമേറ്റതിൻ്റെ ഓർമയ്ക്കായാണ് എല്ലാവർഷവും കരസേന ദിനം ആചരിച്ചുവരുന്നത്. പുനെയിൽ നടന്ന പരേഡിൽ കരസേനയുടെ ശക്തി വിളിച്ചോതുന്ന തരത്തിൽ 6 വിഭാഗങ്ങൾ അണിനിരന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയായ പരേഡിൽ വിവിധ റെജിമെൻ്റുകളുടെ അഭ്യാസ പ്രകടനവും നടന്നു.

റോബോട്ടിക് നായകളായിരുന്നു കരസേന ദിനത്തിലെ ശക്തി പ്രകടനത്തിലെ മുഖ്യാകർഷണം. ഇവയുടെ പ്രത്യേക പ്രദർശനവും അരങ്ങേറി. വിവിധ പരിസ്ഥിതികളിൽ സൈന്യത്തിൻ്റെ കാര്യക്ഷമതയും സുരക്ഷയും ഉറപ്പുവരുത്തുക, കുത്തനെയുളളതും പ്രശ്നങ്ങളുള്ളതുമായ പ്രദേശത്ത് സേനാ നടപടികൾ അതിസൂക്ഷമമായി നിർവഹിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് റോബോട്ടിക് നായകളെ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com