1980 കളിൽ സയൻസ് ഫിക്ഷനിൽ കാണുന്ന ഭീമാകാരമായ റോബോർട്ടിനു സമാനമായ നിർമിതിയാണിപ്പോൾ ജപ്പാനിൽ ആരംഭിച്ചത്
ജപ്പാനിൽ ട്രെയിൻ ലൈൻ പരിപാലിക്കാൻ റോബോട്ടുകൾ സജ്ജമായി.1980 കളിൽ സയൻസ് ഫിക്ഷനിൽ കാണുന്ന ഭീമാകാരമായ റോബോട്ടിനു സമാനമായ നിർമിതിയാണിപ്പോൾ ജപ്പാനിൽ ആരംഭിച്ചത്. പുത്തൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ട്രെയിൻ ലൈൻ പരിപാലിക്കാൻ വേണ്ടിയാണ് റോബോട്ടുകൾ നിർമിച്ചിട്ടുള്ളത്. ഈ മാസം മുതൽ തന്നെ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.40 അടിയോളം ഇതിന് ഉയരമുണ്ട്.
റോബോട്ടിൻ്റെ പ്രാഥമിക ദൗത്യം റെയിലുകൾക്കൊപ്പമുള്ള മരക്കൊമ്പുകൾ ട്രിം ചെയ്യലും ട്രെയിനിൻ്റെ മുകളിലുള്ള കേബിളുകൾ പിടിക്കുന്ന മെറ്റൽ ഫ്രെയിമുകളിൽ പെയിൻ്റ് ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കലുമാണെന്ന് കമ്പനി അറിയിച്ചു. കൂടാതെ ഭാവിയിൽ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള എല്ലാ അറ്റകുറ്റപ്പണികൾക്കും യന്ത്രങ്ങൾ ഉപയോഗിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അധികൃതർ വ്യക്തമാക്കി.