
കാൻസറിന് വാക്സിൻ വികസിപ്പിച്ചെന്ന അവകാശവാദവുമായി റഷ്യ. വാക്സിൻ സൗജന്യമായി വിതരണം ചെയ്യാൻ റഷ്യൻ ഭരണകൂടം തീരുമാനിച്ചെന്ന് സ്റ്റേറ്റ് വാർത്താ ഏജൻസിയായ ടാസ്സ് റിപ്പോർട്ട് ചെയ്തു. 2025ൽ ആദ്യമാസങ്ങളിൽ തന്നെ വാക്സിൻ വിതരണം ചെയ്യാനാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. റഷ്യൻ റേഡിയോളജി മെഡിക്കൽ റിസർച്ച് സെൻ്ററാണ് ഇക്കാര്യം പുറത്തുവിട്ടത്.
ഓരോ രോഗിയുടേയും,രോഗാവസ്ഥ അനുസരിച്ചുള്ള വ്യക്തിഗത വാക്‌സിൻ ഡോസ് നിർമിക്കാൻ കഴിയുമെന്ന് ഇവർ അവകാശപ്പെടുന്നു. ഇതിനുള്ള രാസസമവാക്യം ഉണ്ടാക്കാൻ എഐ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഗവേഷണം അവസാനഘട്ടത്തിലാണെന്നും അധികൃതർ അറിയിച്ചു. കാൻസർ വാക്സിൻ്റെ പേരെന്താണെന്നോ, ഏത് കാന്‍സറിനുള്ള വാക്‌സിനാണ് വികസിപ്പിച്ചിരിക്കുന്നതെന്ന കാര്യമോ മന്ത്രാലയം വെളിപ്പെടുത്തിയിട്ടില്ല. പൊതുജനങ്ങൾക്ക് നൽകുന്നതിനേക്കാൾ കൂടുതൽ കാൻസർ രോഗികൾക്കാവും വാക്സിൻ വിതരണം ചെയ്യുകയെന്നും അധികൃതർ വ്യക്തമാക്കി.