fbwpx
റഷ്യൻ ബാലെ നർത്തകൻ വ്‌ളാഡിമിർ ഷ്ക്ലിയറോവ് അന്തരിച്ചു
logo

Posted : 18 Nov, 2024 09:09 PM

ബാലെ നൃത്തത്തിലൂടെ ജനപ്രിയനായി മാറിയ വ്‌ളാഡിമിർ ഷ്ക്ലിയറോവിൻ്റെ മരണവാർത്ത ഞെട്ടലോടെയാണ് ലോകമറിഞ്ഞത്

WORLD


ലോകപ്രശസ്ത ബാലെ നർത്തകൻ വ്‌ളാഡിമിർ ഷ്ക്ലിയറോവ് അന്തരിച്ചു. സെൻ്റ് പീറ്റേഴ്‌സ്ബർഗിലെ കെട്ടിടത്തിന്‍റെ അഞ്ചാം നിലയില്‍ നിന്ന് വീണായിരുന്നു മരണം. അദ്ദേഹത്തിന്‍റെ കമ്പനിയായ മാരിൻസ്കി തിയേറ്ററാണ് മരണവിവരം പുറത്തുവിട്ടത്.  പ്രശസ്തമായ മാരിൻസ്കി തിയേറ്ററിലെ നർത്തകനായിരുന്നു വ്‌ളാഡിമിർ ഷ്ക്ലിയറോവ്. യുക്രെയ്‌നിന് നേരെയുള്ള റഷ്യയുടെ ആക്രമണത്തെ പരസ്യമായി അപലപിച്ചതോടെ ഈ കലാകാരൻ വാർത്തകളിൽ ഇടം നേടിയിരുന്നു.


ബാലെ നൃത്തത്തിലൂടെ ജനപ്രിയനായി മാറിയ വ്‌ളാഡിമിർ ഷ്ക്ലിയറോവിൻ്റെ മരണവാർത്ത ഞെട്ടലോടെയാണ് ലോകമറിഞ്ഞത്. ലോകമെമ്പാടുമുള്ള ആരാധകരെ ത്രസിപ്പിച്ച റഷ്യന്‍ കലാകാരനായിരുന്നു വ്‌ളാഡിമിർ ഷ്ക്ലിയറോവ്. സെൻ്റ് പീറ്റേഴ്‌സ്ബർഗിലെ കെട്ടിടത്തിന്‍റെ അഞ്ചാം നിലയില്‍ നിന്ന് വീണായിരുന്നു ഷ്ക്ലിയറോവിൻ്റെ മരണം. അപകടസമയത്ത് ഷ്ക്ലിയറോവ് വേദനസംഹാരികളുപയോഗിച്ച് മയക്കത്തിലായിരുന്നുവെന്നാണ് മാധ്യമറിപ്പോർട്ട്.

ALSO READ: ഫിലിപ്പീൻസിൽ ആഞ്ഞടിച്ച് മാൻ-യി ചുഴലിക്കാറ്റ്; 8 മരണം; നിരവധി കെട്ടിടങ്ങൾ തകർന്നു

ലെനിൻഗ്രാഡിൽ ജനിച്ച അദ്ദേഹം പ്രസിദ്ധമായ വാഗനോവ അക്കാദമി ഓഫ് റഷ്യൻ ബാലെയിലാണ് ന്യത്തം അഭ്യസിച്ചത്. 2013 ൽ ബിരുദം കരസ്ഥമാക്കിയ ഷ്ക്ലിയറോവ് അതേ വർഷം തന്നെ മാരിൻസ്കി തിയേറ്ററിൽ ചേർന്നു. 2011 ഓടെ അദ്ദേഹം പ്രിൻസിപ്പലായി ചുമതലയേറ്റു. 20 വർഷക്കാലത്തോളം മാരിന്‍സ്കിയുടെ പ്രധാന നർത്തകനായിരുന്നു. ലണ്ടനിലെ റോയൽ ഹൗസും ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ഒപ്പേറ ഉൾപ്പെടെ ലോകമെമ്പാടുമുള്ള പ്രശസ്തമായ വേദികളിൽ ഷ്ക്ലിയറോവ് തിളങ്ങി.

2008 ലെ ലിയോനൈഡ് മാസിൻ ഇൻ്റർനാഷണൽ പ്രൈസ് ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ വ്‌ളാഡിമിർ ഷ്ക്ലിയറോവിനെ തേടിയെത്തി. സഹപ്രവർത്തകയും നർത്തകിയുമായ മരിയ ഷ്ക്ലിയറോവയാണ് പങ്കാളി. വ്‌ളാഡിമിർ ഷ്ക്ലിയറോവിൻ്റെ വിയോഗം തിയ്യേറ്ററിനു മാത്രമല്ല, ലോകമെമ്പാടുമുള്ള ബാലെ ഗ്രൂപ്പുകൾക്കും വലിയ നഷ്ടമാണെന്ന് പറഞ്ഞുകൊണ്ട് മാരിൻസ്കി തിയേറ്ററിലെ പ്രിൻസിപ്പൽ അനുശോചനമറിയിച്ചു.

Also Read
user
Share This

Popular

KERALA
KERALA
സ്ഥിരം മേല്‍വിലാസം നിര്‍ബന്ധമില്ല; ഇനി കേരളത്തിലെ ഏത് ആര്‍ടിഒയിലും വാഹനം രജിസ്റ്റര്‍ ചെയ്യാം