ശബരിമലയില്‍ ഇത്തവണ ഓൺലൈന്‍ ബുക്കിങ്ങ്; ദിവസേന 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം

മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം.
ശബരിമലയില്‍ ഇത്തവണ  ഓൺലൈന്‍ ബുക്കിങ്ങ്; ദിവസേന 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം
Published on



മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന കാലത്ത് ശബരിമല ദര്‍ശനം ഇത്തവണ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രം. ദിവസേന 80,000 പേര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങളുടെ അവലോകന യോഗത്തിലാണ് തീരുമാനം.

വെര്‍ച്ച്വല്‍ ക്യൂ ബുക്കിങ്ങ് സമയത്ത് തന്നെ യാത്രാ വഴി തെരഞ്ഞെടുക്കാനുള്ള അവസരം ഒരുക്കും. അതുവഴി തീർത്ഥാടകര്‍ക്ക് തിരക്ക് കുറഞ്ഞ യാത്രാ വഴി തെര‍ഞ്ഞെടുക്കാനാവും. കാനന പാതയില്‍ ഭക്തര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. തിരക്കുള്ള സമയങ്ങളില്‍ വാഹനങ്ങള്‍ നിയന്ത്രിക്കേണ്ടി വന്നാല്‍ അതിനുള്ള കേന്ദ്രങ്ങള്‍ കണ്ടെത്തി ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാനും യോഗത്തില്‍ തീരുമാനമായി.

നിലയ്ക്കലിലും എരുമേലിയിലും പാര്‍ക്കിങ്ങിന് ഇത്തവണ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തുന്നുണ്ട്. ശബരിമലയിലേക്കുള്ള റോഡുകളുടെയും പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളുടെയും അറ്റകുറ്റ പണികള്‍ ഉടന്‍ പൂര്‍ത്തിയാക്കും. വിശുദ്ധി സേനാംഗങ്ങള്‍ക്ക് ആരോഗ്യ പരിശോധന നടത്തുകയും, ആവശ്യമായ പരിശീലനം ഉറപ്പാക്കുകയും ചെയ്യും. യോഗത്തില്‍ ദേവസ്വം വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, ജില്ലാ കലക്ടർ, ദേവസ്വം ബോർഡ് പ്രസിഡന്റ് തുടങ്ങിയവർ പങ്കെടുത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com