മഞ്ജു വാര്യരുടെ പരാതിക്ക് പിന്നാലെ വിദേശത്തേക്ക് കടന്ന് സനൽകുമാർ ശശിധരൻ; ഫേസ്ബുക്കിൽ തുറന്ന കത്തിലൂടെ നടിക്ക് മറുപടി

പൊലീസ് കേസെടുത്ത സാഹചര്യത്തിൽ ഫേസ്‌ബുക്കിൽ വിശദീകരണ കുറിപ്പും സനൽകുമാർ ശശിധരൻ പങ്കുവെച്ചിട്ടുണ്ട്
മഞ്ജു വാര്യരുടെ പരാതിക്ക് പിന്നാലെ വിദേശത്തേക്ക് കടന്ന് സനൽകുമാർ ശശിധരൻ; ഫേസ്ബുക്കിൽ തുറന്ന കത്തിലൂടെ നടിക്ക് മറുപടി
Published on


നടി മഞ്ജു വാര്യരുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ സംവിധായകൻ സനൽകുമാർ ശശിധരൻ വിദേശത്തേക്ക് കടന്നതായി പൊലീസ്. ഇയാളെ പിടികൂടാൻ ശ്രമം നടത്തിയപ്പോഴാണ് വിദേശത്തേക്ക് കടന്നെന്ന് വ്യക്തമായതെന്നും എളമക്കര പൊലീസ് അറിയിച്ചു.



അതേസമയം, നടിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത സാഹചര്യത്തിൽ ഫേസ്‌ബുക്കിൽ വിശദീകരണ കുറിപ്പും സനൽകുമാർ ശശിധരൻ പങ്കുവെച്ചിട്ടുണ്ട്. "മഞ്ജു വാര്യരുടെ ജീവന് ആപത്തുണ്ട്. അക്കാര്യം അവരെ അറിയിക്കുകയാണ് ചെയ്തത്. ഇപ്പോഴും ഭയം മഞ്ജു വാര്യരുടെ കാര്യത്തിലാണ്, പൊതുസമൂഹം നിനക്ക് കാവൽ നിൽക്കട്ടെ" എന്നിങ്ങനെയാണ് സംവിധായകൻ്റെ ആദ്യ പ്രതികരണം.


"സത്യാവസ്ഥ പൊതുസമൂഹത്തോട് വെളിവാക്കുന്ന തരത്തിൽ നീ ഒരു പരസ്യ പ്രസ്താവനയോ പത്രസമ്മേളനമോ നടത്താൻ ഉള്ള സാഹചര്യം ഉണ്ടാകരുത് എന്നത് ഉറപ്പിക്കുന്നതിനാണ് ഈ പൊലീസ് കേസ്. കേസിന്റെ കാര്യത്തിൽ എനിക്ക് തെല്ലും ഭയമില്ല. ഞാൻ പറഞ്ഞതെല്ലാം സത്യമായതുകൊണ്ടും സ്വതന്ത്രമായി പൊതുസമക്ഷം നിന്നെ സംസാരിക്കാൻ അനുവദിക്കാതിരിക്കാനാണ് ഇപ്പോൾ ഈ കേസ് എന്നുള്ളതുകൊണ്ടും, എനിക്ക് ഇപ്പോഴും ഭയം നിന്റെ കാര്യത്തിൽ മാത്രമാണ്. പൊതുസമൂഹം നിനക്ക് കാവൽ നിൽക്കട്ടെ എന്ന് മാത്രമേ എനിക്ക് ഇപ്പോൾ ഇക്കാര്യത്തിൽ പറയാനുള്ളൂ. ഇനിയെങ്കിലും ഈ കേസിന്റെ സത്യാവസ്ഥ അന്വേഷിക്കാൻ മാധ്യമങ്ങൾ തയാറാവണം എന്നാണ് എന്റെ അപേക്ഷ," എന്നും സംവിധായകൻ ഫേസ്ബുക്കിൽ കുറിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com