പാലക്കാട് പട്ടാമ്പിയില്‍ 153 കിലോ ചന്ദനവുമായി രണ്ട് പേര്‍ പിടിയില്‍

ഹംസപ്പ, അബ്ദുൾ അസീസ് എന്നിവരാണ് പിടിയിലായത്
പാലക്കാട് പട്ടാമ്പിയില്‍ 153 കിലോ ചന്ദനവുമായി രണ്ട് പേര്‍ പിടിയില്‍
Published on
Updated on

പാലക്കാട് പട്ടാമ്പി വല്ലപ്പുഴയില്‍ വന്‍ ചന്ദനവേട്ട. ചൂരക്കോട് സ്വദേശി ഹംസപ്പയുടെ വീട്ടിൽ വനം വകുപ്പ് നടത്തിയ റെയ്ഡിൽ  153 കിലോ ചന്ദനവും കടത്താൻ ഉപയോഗിച്ച വാഹനവും പിടികൂടി. സംഭവത്തില്‍ ഹംസപ്പ, അബ്ദുൾ അസീസ് എന്നിവരെ അറസ്റ്റ് ചെയ്തു.

ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ പി ജിനേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഹംസപ്പയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. തൃശൂര്‍ വെള്ളാർക്കാട് ഭാഗത്തുനിന്നാണ് ചന്ദനത്തടികൾ കൊണ്ടുവന്നതെന്ന് പ്രതികൾ മൊഴി നൽകിയതായി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ കെ പി ജിനേഷ് പറഞ്ഞു.

News Malayalam 24x7
newsmalayalam.com