fbwpx
ത്രിവർണ്ണ ഷാൾ അണിഞ്ഞതിന് കാരണം കെ. സുരേന്ദ്രൻ;വെറുപ്പിൻ്റെ ഫാക്ടറി വിട്ട് സ്നേഹത്തിൻ്റെ കടയിൽ മെമ്പർഷിപ്പ് എടുത്തു, കോൺഗ്രസ് പ്രവേശനത്തെ ന്യായീകരിച്ച് സന്ദീപ് വാര്യർ
logo

ന്യൂസ് ഡെസ്ക്

Posted : 16 Nov, 2024 12:08 PM

ശ്രീനിവാസൻ വധക്കേസിലെ പ്രതികൾക്ക് എങ്ങനെ ജാമ്യം കിട്ടിയെന്നുള്ള ചോദ്യവും ബിജെപി നേതൃത്വത്തോട് സന്ദീപ് ചോദിച്ചു

KERALA


ബിജെപിയോട് കലഹിച്ച് കോൺഗ്രസിൽ ചേർന്ന സംഭവത്തിൽ വിശദീകരണവുമായി സന്ദീപ് വാര്യർ. താൻ ത്രിവർണ ഷാൾ അണിഞ്ഞതിന് കാരണക്കാരൻ സുരേന്ദ്രനാണെന്ന് സന്ദീപി പറഞ്ഞു. മാനവികമായി മനുഷ്യത്തമായ ചിന്തിക്കുക എന്നത് പ്രധാനം.വെറുപ്പ് മാത്രം ഉല്പാദിപ്പിക്കുന്ന ഫാക്ടറിയിൽ നിന്ന് സ്നേഹം പ്രതീക്ഷിച്ചു. എന്നാൽ ബിജെപിയിൽ സ്വന്തം അഭിപ്രായം പറയാൻ കഴിഞ്ഞിരുന്നില്ല. അവിടെ താൻ എഫ്ബി പോസ്റ്റിന്റെ പേരിൽ നടപടി നേരിട്ടയാളാണ്. ഒരുവർഷക്കാലം വിലക്ക് ലഭിച്ചയാളാണ് താനെന്നും സന്ദീപ് വാര്യർ പറഞ്ഞു.


വെറുപ്പിൻ്റെ ഫാക്ടറി വിട്ട് സ്നേഹത്തിൻ്റെ കടയിൽ മെമ്പർഷിപ്പ് എടുത്തെന്നാണ് സന്ദീപ് തൻ്റെ കോൺഗ്രസ് പ്രവേശനത്തെ വിശേഷിപ്പിച്ചത്. ശ്രീനിവാസൻ വധക്കേസിലെ പ്രതികൾക്ക് എങ്ങനെ ജാമ്യം കിട്ടിയെന്നുള്ള ചോദ്യവും ബിജെപി നേതൃത്വത്തോട് സന്ദീപ് ചോദിച്ചു. ശ്രീനിവാസൻ വധക്കേസിൽ പ്രതികൾക്ക് എങ്ങനെ ജാമ്യം ലഭിച്ചുവെന്ന് ബിജെപി വിശദീകരിക്കണം. ആരാണ് പിന്നിൽ കളിച്ചത്. ബിജെപി സ്ഥാനാർത്ഥി ഉൾപ്പെടെ മറുപടി പറയണമെന്നും ഒറ്റുകാരൻ ബിജെപി പാർട്ടിക്കുള്ളിൽ തന്നെയാണെന്നും സന്ദീപ് പറഞ്ഞു.


updating...............


NATIONAL
ബ്ലാക്ക് ഔട്ടുകള്‍ പിന്‍വലിച്ചു; അതിർത്തിയിൽ ജാഗ്രത തുടരുന്നു
Also Read
user
Share This

Popular

NATIONAL
FOOTBALL
ബ്ലാക്ക് ഔട്ടുകള്‍ പിന്‍വലിച്ചു; അതിർത്തിയിൽ ജാഗ്രത തുടരുന്നു